കോട്ടയത്ത് കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോട്ടയം: കോട്ടയം വെളിയന്നൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ ലോട്ടറി തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴ സ്വദേശി പി.ജെ. മാത്യു (65) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വെളിയന്നൂര്‍ താമരക്കാട് ആയിരുന്നു അപകടം. നിയന്ത്രം വിട്ട കാര്‍ വഴിയാത്രികരായ മൂന്ന് പേരെ ഇടിക്കുകയായിരുന്നു. പാലയില്‍ നിന്നു എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.

Tags:    
News Summary - Lottery worker dies, two injured after being hit by car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.