പേരാവൂര്‍ (കണ്ണൂർ): കേരള സംസ്ഥാന ഭാഗ്യക്കുറി ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ലോട്ടറിയു ടെ ഒന്നാം സമ്മാനം ലഭിച്ചത് പുരളിമല സ്വദേശിക്ക്.
കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തിലെ തോ ലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനിയിലെ പൊരുന്നന്‍ രാജനെയാണ് ഭാഗ്യം കടാക്ഷിച്ചത്. കൂത്തുപറമ്പില്‍ വില്പന നടത്തിയ എസ്.ടി 269609 എന്ന നമ്പര്‍ ലോട്ടറിക്കാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്.
കൂലിപ്പണിക്കാരനായ രാജന് സമ്മാനാര്‍ഹമായ ടിക്കറ്റ് മാലൂര്‍ സഹകരണ ബാങ്ക് തോലമ്പ്ര ശാഖയില്‍ കൈമാറി. രജനിയാണ് ഭാര്യ. രഗില്‍, ആതിര, അക്ഷര എന്നിവര്‍ മക്കളാണ്. കൂത്തുപറമ്പിൽ വിൽപന നടത്തിയ ടിക്കറ്റ് ബമ്പർ സമ്മാനം നേടിയെങ്കിലും വിജയിയെ കണ്ടെത്താൻ കഴിയാത്തത് വാർത്തയായിരുന്നു. ഇതിനിടെയാണ് സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിലെത്തിച്ച് രാജൻ അഭ്യൂഹങ്ങളുടെ വായടച്ച് വാർത്തകളിൽ നിറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.