Posted On
date_range Updated On
date_range ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായെത്തിയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു
തിരുവല്ല: ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി എത്തിയ മിനി ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്ന് വൈകിട്ട് നാലോടെയായിരുന്നു അപകടം.
കാവുംഭാഗം വില്ലേജ് ഓഫീസർ അടക്കം റവന്യൂ ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്നു. സമീപവാസികൾ ചേർന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി.
ലോറിയിൽ ഉണ്ടായിരുന്ന സാധന സാമഗ്രികൾ ഭൂരിഭാഗവും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.