Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിൻ വേർപ്പെട്ടു; ചാടിക്കയറി രക്ഷകനായി മനോജ്
മലപ്പുറം: മലപ്പുറം ചങ്കുവെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിൻ വേർപ്പെട്ട് അപകടം. ലോറിയിൽനിന്ന് ചാടിയിറങ്ങി ഡ്രൈവർ രക്ഷപ്പെട്ടു. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഓടുന്നതിനിടെ ക്യാബിൻ വേർപ്പെട്ടതോടെ ഡ്രൈവർ പുറത്തേക്ക് ചാടി. മുന്നോട്ട് നീങ്ങിയ ലോറി സമീപത്തെ മതിലിൽ ഇടിച്ചു. തുടർന്ന് പിന്നോട്ട് നീങ്ങുകയായിരുന്ന ലോറിയിലേക്ക് അപകടം കണ്ടുനിന്ന സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചാടിക്കയറി. ലോറി നിയന്ത്രിച്ചതോടെ കൂടുതൽ അപകടം ഒഴിവായി.
സെക്യൂരിറ്റി ജീവനക്കാരനായ മനോജാണ് അവസരോചിതമായി ഇടപെട്ടത്. സർവീസ് ചെയ്യാൻ നൽകിയ ലോറി തിരികെ കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.