ദുരിതാശ്വാസ ക്യാമ്പിലേക്ക്​ വെള്ളവുമായി വന്ന ലോറി അപകടത്തിൽ പെട്ടു; ആറു പേർക്ക്​ പരിക്ക്​ 

കാഞ്ഞിരപ്പള്ളി: കോട്ടയം കോരുത്തോട്ടിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക്​ വെള്ളം കൊണ്ടുപോവുകയായിരുന്ന ലോറി ഒാ​േട്ടാറിക്ഷയിയിടിച്ചുണ്ടായ അപകടത്തിൽ ആറു വയസുകാരനടക്കം ആറു പേർക്ക് പരിക്ക്​. മൂന്നു പേരുടെ നില ഗുരുതരമാണ്​. ശബരി കുപ്പി വെള്ളം ദുരിതാശ്വാസ ക്യാമ്പിലേക്ക്​ കൊണ്ടുവന്ന ലോറിയാണ്​ അപകടത്തിൽ പെട്ടത്​.  ഓട്ടോ റിക്ഷയിലും കാറുകളിലും ഇടിച്ച ലോഹി കോരുത്തോട് പഞ്ചായത്ത് ആഫീസിനു മുന്നിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നു പറയുന്നു. ഇയാളുടെ ആറു വയസുകാരൻ മകൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - Lorry and Auto Accident - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.