Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അപകടം. ആന്ധ്രപ്രദേശ് രജിസ്ട്രേഷനിലുള്ളതാണ് ലോറി.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസും ചുരം രക്ഷാസമിതിയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.