Posted On
date_range Updated On
date_range നിയന്ത്രണം വിട്ട പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയിലിടിച്ചു; ഡ്രൈവർ മരിച്ചു
കൊല്ലം: ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയിലിടിച്ച് പാഴ്സൽ ലോറി ഡ്രൈവർ തൽക്ഷണം മരിച്ചു. എറണാകുളം സ്വദേശിയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റു.
ശനിയാഴ്ച പുലർച്ചേ അഞ്ചരയോടെ ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം. പാഴ്സൽ ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
കഴക്കൂട്ടത്തെ പ്ലാന്റിൽനിന്നും ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന ലോറിയിൽ എതിർ ദിശയിൽ വന്ന പാഴ്സൽ വാൻ ഇടിച്ചു കയറുകയായിരുന്നു. സിലിണ്ടർ കയറ്റിയ ലോറി മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.