തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എന്‍.പി.എസ് എംപ്ലോയീസ് കലക്ടീവ് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധർണയും നടത്തി.ആഗസ്റ്റ് 15ന് കാസര്‍കോട്ടുനിന്നാരംഭിച്ച ലോങ് മാര്‍ച്ച് വിവിധ ജില്ലകളില്‍ പര്യടനം പൂർത്തിയാക്കിയാണ് സെക്രട്ടേറിയറ്റ് മാർച്ചോടെ സമാപിച്ചത്.
2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വിസില്‍ പ്രവേശിച്ചവരെയാണ് പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും ഇടതുപക്ഷം ഭരണത്തിലേറി ഒമ്പത് വര്‍ഷമായിട്ടും പദ്ധതി പിന്‍വലിച്ചില്ലെന്ന് മാത്രമല്ല, ആനുകൂല്യങ്ങള്‍ തടഞ്ഞ് ദ്രോഹിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
സമരം തമിഴ്നാട് സി.പി.എസ് അമ്പോളിഷൻ മൂവ്മെൻറ്സ് സ്റ്റേറ്റ് ചീഫ് കോഓഡിനേറ്റർ എം. ശെൽവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ലാസര്‍ പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. ട്രഷറർ ഷാഹിദ് റഫീഖ്, വിജേഷ് ചേടിച്ചെരി, കെ. മുസ്തഫ, പി. ഹരിഷ്, വി.വി. ശശിധരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡി. ശ്രീനി സ്വാഗതവും ജില്ല പ്രസിഡൻറ് കെ. മോഹനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.