കോട്ടയം: കോട്ടയം പാർലമെൻറ് സീറ്റ് കോൺഗ്രസുമായി വെച്ചുമാറില്ലെന്ന് കേരള കോൺഗ്രസ് ഉപാധ്യക്ഷൻ ജോസ് കെ. മ ാണി. ഇതേക്കുറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തീർക്കാൻ പറ്റാത്ത പ്രശ്നങ്ങളൊന്നുമില്ല. സ്ഥാനാർഥിയെ ഞായറാഴ്ച ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പാർട്ടി യോജിച്ച് തീരുമാനിക്കും. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് മത്സരിക്കുന്നുവെന്ന വാർത്തയെ തുടർന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം. പാർലൻററി പാർട്ടി യോഗം രാവിലെ 11ന് സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.