ലോക്സഭാ തിരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം; പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നൽകാമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെൻർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.

വാട്സ് ആപ്പ് നമ്പര്‍: സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് 9497942700, തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറല്‍ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറല്‍ 9497942716, പത്തനംതിട്ട 9497942703, ആലപ്പുഴ 9497942704, കോട്ടയം 9497942705, ഇടുക്കി 9497942706, എറണാകുളം സിറ്റി 9497942707, എറണാകുളം റൂറല്‍ 9497942717, തൃശ്ശൂര്‍ സിറ്റി 9497942708, തൃശ്ശൂര്‍ റൂറല്‍ 9497942718, പാലക്കാട് 9497942709, മലപ്പുറം 9497942710, കോഴിക്കോട് സിറ്റി 9497942711, കോഴിക്കോട് റൂറല്‍ 9497942719, വയനാട് 9497942712, കണ്ണൂര്‍ സിറ്റി 9497942713, കണ്ണൂര്‍ റൂറല്‍ 9497942720, കാസര്‍ഗോഡ് 9497942714, തിരുവനന്തപുരം റേഞ്ച് 9497942721, എറണാകുളം റേഞ്ച് 9497942722, തൃശ്ശൂര്‍ റേഞ്ച് 9497942723, കണ്ണൂര്‍ റേഞ്ച് 9497942724.

Tags:    
News Summary - Lok Sabha elections: Special police team to monitor social media; Public can also provide information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.