ലോകസഭ തെരഞ്ഞെടുപ്പ് : അച്ചടിശാലകൾ സത്യവാങ്മൂലം വാങ്ങണം

തിരുവനന്തപുരം: 2024 ലെ പൊതു തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടിശാലകൾ സത്യവാങ്മൂലം വാങ്ങണമെന്ന് എക്സ്പെൻറിച്ചർ നോഡൽ ഓഫീസർ അറിയിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാർഥികളോ അവരുടെ ഏജന്റുമാരോ സ്ഥാനാർഥികൾക്കായി മറ്റാരെങ്കിലുമോ രാഷ്ട്രീയപാർട്ടികളോ പോസ്റ്റർ, ബാനർ മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവ പ്രിൻ്റ് ചെയ്യാൻ സമീപിക്കുന്ന പക്ഷം പ്രിൻറിംഗ് ജോലി ഏൽപ്പിക്കുന്നവരിൽ നിന്ന് ഒരു സത്യവാങ്‌മൂലം വാങ്ങി സൂക്ഷിക്കേണ്ടതാണെന്നാണ് അറിയിച്ചത്.

പ്രിൻറ് ചെയ്യുന്ന പ്രചാരണ സാമഗ്രികളിൽ, പ്രിൻറിങ് സ്ഥാപനം പബ്ലിഷ് ചെയ്യുന്ന ആളിന്റെ മേൽവിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കണം. ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിൻറെ പകർപ്പും, പ്രസ് പ്രവർത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റൻറ് എക്സ്പൻറിച്ചർ ഒബ്‌സർവർക്ക് (തിരുവനന്തപുരം: പി ഡബ്യൂ ഡി റസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്നു) മൂന്ന് ദിവസത്തിനകം കൈമാറണം.

ഇത് പാലിക്കാത്ത അച്ചടിശാലകൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ 1951- ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഡിസ്ട്രിക്റ്റ് ഇലക്ഷൻ ഓഫീസർക്ക് വേണ്ടി എക്സ്‌പൻറിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.

Tags:    
News Summary - Lok Sabha Elections: Printing houses should take affidavits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.