കിയാസ്കോ ഗ്രൂപ് ഓഫ് കമ്പനീസ് തയാറാക്കിയ ബാനറുകളും ഡിബേറ്റ് ഫ്ലാഗുകളും

പ്രചാരണ സാമഗ്രികൾ ഒരുക്കുന്ന തിരക്കിലാണിവർ

മലപ്പുറം: തെരഞ്ഞെടുപ്പ് കാലത്ത് ബാനറുകൾ മുതൽ എല്ലാ സാധനങ്ങളും ഒരുക്കുന്ന തിരക്കിലാണ് ഒതുക്കുങ്ങൽ ആസ്ഥാനമായ കിയാസ്കോ ഗ്രൂപ് ഓഫ് കമ്പനീസ്. ബോണറ്റ് കവർ, കൊടി, ഡിബേറ്റ് ഫ്ലാഗ്, തൊപ്പി, ടീ ഷർട്ട്, ജഴ്സി തുടങ്ങിയവയെല്ലാം മണിക്കൂറുകൾക്കം നൽകാനുള്ള സംവിധാനമാണ് കിയാസ്കോ ഒരുക്കിയിരിക്കുന്നത്. മിതമായ നിരക്കിൽ ആവശ്യാനുസരണം ഏതുതരം ഡിസൈനിലും ഇവയെത്തിക്കാൻ കിയാസ്കോക്ക് സാധിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത തുണികളിൽ നിർമിച്ച ബോണറ്റ് കവറാണ് പ്രധാനം. ഏതുതരം വാഹനങ്ങളിലും വേഗത്തിൽ സ്ഥാപിക്കാനും എടുത്തുമാറ്റാനും കഴിയുമെന്നതാണ് ബോണറ്റ് കവറിന്റെ പ്രത്യേകത. ഇക്കോ ഫ്രണ്ട്​ലി ആ‍ശ‍യമുൾക്കൊള്ളുന്നതിനാൽ ബോണറ്റ് കവറിന് ആവശ്യക്കാരേറുമെന്നാണ് കമ്പനി അധികൃതരുടെ വിശ്വാസം. ഡിബേറ്റ് ഫ്ലാഗുകളും കിയാസ്കോയുടെ പ്രത്യേകതയാണ്. പ്രചാരണ കേന്ദ്രങ്ങളിൽ വേഗത്തിൽ സ്ഥാപിക്കാനും ഭംഗി വർധിപ്പിക്കാനും സാധിക്കുന്നതാണിവ.

ചിത്രങ്ങളും ചിഹ്നങ്ങളും പതിപ്പിച്ച ടി ഷർട്ടുകളും ജഴ്സികളും മോഡലിനനുസരിച്ച് ഏതുസമയത്തും എത്തിച്ചുനൽകാനും കിയാസ്കോക്ക് സാധിക്കുമെന്ന് അവർ അറിയിച്ചു. ഏതുസമയത്തും കമ്പനിയുമായി ബന്ധപ്പെടാമെന്ന് ചെയർമാൻ സി.ടി. ഫൈസൽ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ എം. മൻസൂർ, സി.ടി. ഫസൽ ഫിറോസ്, കെ.വി. സൈദ് മുഹമ്മദ്, ടി. സിദ്ദീഖ്, പി. ജാഫർ, സി.പി. അനീസ് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 7902331122, 90619 94165.

Tags:    
News Summary - lok sabha elections- kerala-Promotional materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.