കുതിപ്പില്ല, കിതപ്പോടെ എൻ.ഡി.എ... ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമില്ല.... കരുത്തുകാട്ടി ഇൻഡ്യ മുന്നണി... കേരളത്തിൽ ഇക്കുറിയും യു.ഡി.എഫ് തരംഗം
2024-06-04 10:17 IST
ഉഡുപ്പി (ചിക്കമഗളൂരു) കോട്ട ശ്രീനിവാസ പൂജാരി ലീഡ് ചെയ്യുന്നു
ഉഡുപ്പി -ചിക്കമഗളൂരു: കോട്ട ശ്രീനിവാസ പൂജാരി (ബി.ജെ.പി) -28670, ജെ.പി. ഹെഗ്ഡെ (കോൺഗ്രസ്)-16700
2024-06-04 10:16 IST
മണിപ്പൂരിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ കോൺഗ്രസിന് മുന്നേറ്റം
വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ കോൺഗ്രസ് മുന്നേറുന്നു. സംസ്ഥാനത്ത് ആകെ രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത് - ഇന്നർ മണിപുരും ഔട്ടർ മണിപുരും. ഇരുമണ്ഡലങ്ങളിലും എൻ.ഡി.എ സഖ്യകക്ഷികളാണ് സിറ്റിങ് എം.പിമാർ. ഇന്നർ മണിപുരിൽ ബി.ജെ.പി സ്ഥാനാർഥിയെ പിന്നിലാക്കി കോൺഗ്രസിന്‍റെ അങ്കോംച ബിമൽ അകോയ്ജം മുന്നേറുകയാണ്. ഔട്ടർ മണിപ്പൂരിൽ എൻ.ഡി.എ സക്യകക്ഷിയായ നാഗാ പീപ്പിൽസ് ഫ്രണ്ട് സ്ഥാനാർഥി ലീഡ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.