തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന പൊലീസിന് പുറമേ 57 കമ്പനി അർധ സൈന ിക വിഭാഗത്തെയും തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്ന് 2000 പൊലീസ് ഉദ്യോ ഗസ്ഥരെയും നിയോഗിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. മുഖ്യ െതരഞ്ഞെടുപ്പ് ഓഫ ിസറും പൊലീസ് അധികൃതരും നടത്തിയ ചർച്ചയിൽ അന്തിമ സുരക്ഷ പ്ലാൻ തയാറാക്കി.3607 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ചെയ്യും. കണ്ണൂർ ജില്ലയിലെ ബൂത്തുകളിൽ പ്രത്യേകശ്രദ്ധ നൽകും.
ജില്ലയിൽ ആകെ 1857 ബൂത്തുകളിൽ 250 എണ്ണം തീവ്ര പ്രശ്നബാധിതമാണ്. 611 പ്രശ്നസാധ്യത ബൂത്തുകളും 24 കുറവ് പ്രശ്നസാധ്യതയുള്ള ബൂത്തുകളുമുണ്ട്. 39 ബൂത്തുകൾ തീവ്രസ്വഭാവ സംഘടനകളുടെ സ്വാധീനമുള്ള മേഖലയിലുമാണ്.
ഇവിടങ്ങളിൽ ശക്തമായ സുരക്ഷയൊരുക്കും. കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുമെന്നും മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ ടികാറാം മീണ അറിയിച്ചു. തീവ്ര പ്രശ്നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും കൂടുതൽ അർധ സൈനിക വിഭാഗം ഉദ്യോഗസ്ഥരെയും പൊലീസിനെയും നിയോഗിക്കും. തീവ്ര പ്രശ്നബാധിത, പ്രശ്നസാധ്യത ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരെയും നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.