യാക്കോബായ സഭയുടെ ദൈവാലയങ്ങൾക്കുനേരെ നടക്കുന്ന അക്രമങ്ങൾ ഫലപ്രദമായി നേരിടുന് നതിൽ ഭരണസംവിധാനങ്ങൾക്കും കഴിയുന്നില്ല
അടൂർ: യാക്കോബായ സുറിയാനി സഭക്കെതിരെ ന ടക്കുന്ന നീതിനിഷേധത്തിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ യാക്കോബായ സ ുറിയാനി സഭ കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ സംയുക്ത വൈദിക യോഗം തീരുമാനിച്ചു.
കട്ടച്ചിറ പള്ളിയിൽ കോടതി ഉത്തരവ് ലംഘിച്ചും വിശ്വാസികളുടെ അവകാശങ്ങൾ ഹനിച്ചും പള്ളി തല്ലിത്തുറന്ന് അകത്തുകയറാൻ ഓർത്തഡോക്സ് വിഭാഗത്തിന് ഒത്താശ ചെയ്തുകൊടുത്ത അധികാരികളുടെ നടപടി നീചവും അപലപനീയവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പള്ളിയിൽ പ്രവേശിക്കുന്നതിന് മെത്രാൻ കക്ഷികൾ സ്വീകരിച്ച വഴികൾ കിരാതവും ക്രൈസ്തവ സഭകൾക്ക് ലജ്ജാകരവുമാണ്. ഗേറ്റും ദൈവാലയത്തിെൻറ പ്രധാന വാതിലും തല്ലിത്തകർക്കുകയും ദൈവാലയത്തിനകത്ത് പ്രവേശിച്ച് സഭാ പിതാക്കന്മാരുടെ ചിത്രങ്ങൾ നശിപ്പിക്കുകയും കുരിശ് ഉൾപ്പെടുന്ന പാത്രിയർക്ക പതാക കത്തിക്കുകയും ചെയ്തു. യാക്കോബായ സഭയുടെ ദൈവാലയങ്ങൾക്കുനേരെ നടക്കുന്ന അക്രമങ്ങൾ ഫലപ്രദമായി നേരിടുന്നതിൽ ഭരണസംവിധാനങ്ങൾക്കും കഴിയുന്നില്ല.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടുള്ള എതിർപ്പല്ല, മറിച്ച് നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിെൻറ പ്രതിഷേധവും പരാജയപ്പെടുന്ന ഭരണസംവിധാനത്തോടുള്ള എതിർപ്പുമാണെന്ന് മെത്രാപ്പൊലീത്തമാരായ യൂഹാനോൻ മോർ മിലിത്തിയോസ്, മാത്യൂസ് മോർ തേവോദോസ്യോസ്, ഫാ. എം.ജെ. ദാനിയൽ, ഫാ. എബി സ്റ്റീഫൻ, ഫാ. ജോർജി ജോൺ, മീഡിയ കൺവീനർ ബിനു വാഴമുട്ടം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം മുതൽ ചങ്ങനാശ്ശേരി വരെയുള്ള മൂന്ന് ഭദ്രാസനങ്ങളിലെയും വിശ്വാസികൾ സഭക്കൊപ്പം നിൽക്കും. ആരെയും നിർബന്ധപൂർവം തടയുകയില്ല. കട്ടച്ചിറയിൽ കോടതി നിരീക്ഷണത്തിൽ തെരഞ്ഞെടുക്കപ്പെട്ടതും നിലവിലെ ഭരണസമിതിക്ക് ഉറപ്പുനൽകുന്നതുമായ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുകയും പള്ളിയിൽ അതിക്രമിച്ചുകയറുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നതുവരെയും സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും മെത്രാപ്പൊലീത്തമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.