പെരിന്തൽമണ്ണ: വി.വി പാറ്റ് സംവിധാനത്തിന് പുറമെ ഇത്തവണ ശാരീരിക വെല്ലുവിളി നേരിടു ന്നവർക്കും ഭിന്നശേഷിക്കാർക്കും തെരഞ്ഞെടുപ്പ് കമീഷെൻറ സഹായത്തോടെ വോട്ടു െചയ്യാനു ള്ള അവസരമൊരുക്കും. ഇവരെ വീടുകളിലെത്തി വാഹനത്തിൽ ബൂത്തിലെത്തിക്കാനും വോട്ടു ചെയ്ത ശേഷം തിരികെ വീടുകളിൽ എത്തിക്കാനും നടപടിയുണ്ടാവും. ഇതിനായി മുഴുവൻ മണ്ഡലങ്ങളിലും ബൂത്തുകൾ തിരിച്ച് ഭിന്നശേഷിക്കാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും പട ്ടിക തയാറാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തഹസിൽദാർമാർ മുഖേന നിർദേശം നൽകി.
1000-1500 നിടയിലാണ് താലൂക്കുകളിൽ ഇത്തരം വോട്ടർമാർ. ഏറെ ചെലവു വരുന്ന സന്നാഹം ആവശ്യമാണിതിന്. വേണ്ടത്ര വാഹനങ്ങളും ലഭ്യമാക്കണം. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ വരുമെന്ന് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിട്ടുണ്ട്. സ്വന്തം നിലക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാൻ തയാറുള്ളവർക്ക് അങ്ങനെ ആവാം. സഹായം വേണ്ടവർക്കാണ് ഈ സൗകര്യം. ഭിന്നശേഷിക്കാർക്കും വൃദ്ധർക്കും ബൂത്തിൽ വരി നിൽക്കാതെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ടാകും.
1400നു മുകളിൽ വോട്ടർമാരുള്ള മുഴുവൻ ബൂത്തുകളെയും രണ്ടാക്കാനും നിർദേശമുണ്ട്. ഇപ്പോഴും പട്ടികയിൽ പേരു ചേർക്കൽ തുടരുകയാണ്. കടുത്ത വേനലായതിനാൽ മുഴുവൻ ബൂത്തുകളിലും കുടിവെള്ള സംവിധാനമൊരുക്കാനും നിർദേശമുണ്ട്. തഹസിൽദാർമാരും വില്ലേജ് ഒാഫിസർമാരും ഇപ്പോൾ തന്നെ ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങൾ അന്വേഷിച്ചു തുടങ്ങി.
നിശ്ചിത ബൂത്തുകൾക്ക് സെക്ടർ ഒാഫിസർ: ഉദ്യോഗസ്ഥ പട്ടിക 24ന്
പെരിന്തൽമണ്ണ: മുൻ വർഷങ്ങളിലെ പോലെ പത്തു മുതൽ 15 വരെ ബൂത്തുകൾക്ക് സെക്ടർ ഒാഫിസർമാരെ നിയമിക്കും. വില്ലേജ് ഒാഫിസർ, സ്പെഷൽ വില്ലേജ് ഒാഫിസർ, വില്ലേജ് അസിസ്റ്റൻറ് എന്നിവർക്കാണ് ചുമതല. ബൂത്തുകളുടെ എണ്ണത്തിലുപരി നിശ്ചിത പ്രദേശത്തെ മൊത്തം ബൂത്തുകളുടെ നിയന്ത്രണമായിരിക്കും ഇവർക്ക് നൽകുക.
റിട്ടേണിങ് ഒാഫിസറും അസിസ്റ്റൻറ് റിട്ടേണിങ് ഒാഫിസറും അടക്കം വോട്ടെടുപ്പുമായി ബന്ധപ്പെടുക സെക്ടർ ഒാഫിസർമാരോടായിരിക്കും. പോളിങ് ഒാഫിസർമാരുടെ പട്ടിക വേർതിരിച്ച് ജില്ല കലക്ടർക്ക് നേരത്തെ നൽകി. ഇവരെ നിയമസഭ മണ്ഡലം തിരിച്ച് പട്ടികയാക്കി വരുകയാണ്. ഈ പട്ടിക 24ന് ഇറങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.