തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ സർക്കാർ ഉദ്യോഗസ്ഥർ േവാട്ട് പിടിക്കുന്നതും പൊ തുയോഗങ്ങൾ സംഘടിപ്പിക്കുന്നതും പെങ്കടുക്കുന്നതും വിലക്കി പൊതുഭരണ പ്രിൻസിപ്പ ൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ പുറപ്പെടുവിച്ചു. ഭരണപരിഷ്കാര വകുപ്പ് ക ഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിന് പുറമെയാണിത്. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം, ക്രിമിനൽ നടപടി സംഹിത, ജനപ്രാതിനിധ്യ നിയമം എന്നിവ ലംഘിക്കുന്നതിൽനിന്ന് എല്ലാ ജീവനക്കാരും വിട്ടുനിൽക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
സർക്കാർ ഉദ്യോഗസ്ഥർ വോട്ട് പിടിക്കാനോ ഇടപെടാനോ ഏതെങ്കിലും തരത്തിൽ വോട്ടിനായി സ്വാധീനം ചെലുത്താനോ പാടില്ല. ഉദ്യോഗസ്ഥർ സ്വമേധയ തെരഞ്ഞെടുപ്പ് യോഗങ്ങൾ സംഘടിപ്പിക്കാൻ പാടില്ല. അത്തരം യോഗങ്ങളിൽ പെങ്കടുക്കുകയും ചെയ്യരുത്. സുരക്ഷ നടപടികൾക്കും ക്രമസമാധാന പാലനത്തിനും യോഗസ്ഥലങ്ങളിൽ ഹാജരാകേണ്ട ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. ഉദ്യോഗസ്ഥർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയാ രാഷ്ട്രീയത്തിൽ ഇടപെടുന്ന മറ്റ് സംഘടനകളുടെയോ അംഗമാകാനോ ബന്ധപ്പെട്ട് നിൽക്കാേനാ പാടില്ല.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സർക്കാർ ഉദ്യോഗസ്ഥർ നിക്ഷപക്ഷത പുലർത്തണം. എല്ലാ പാർട്ടികളെയും സ്ഥാനാർഥികളെയും തുല്യമായും മാന്യമായും കാണുകയും ഇടപെടുകയും വേണം. ഏതെങ്കിലും പാർട്ടിക്കോ സ്ഥാനാർഥിക്കോ എതിരായ നിലപാട് പാടില്ല. ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായകരമാകുന്നവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യരുത്. വീഴ്ചവരുത്തുന്നവർക്കെതിരെ കർശനനടപടി ഉണ്ടാകുെമന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.