കലോത്സവ പരിശീലനത്തിന് വന്ന വിദ്യാർഥികളെ നാട്ടുകാർ മർദിച്ചു; രണ്ടു പേർ കസ്റ്റഡിയിൽ

അടൂർ: കലോത്സവ പരിശീലനത്തിന് വന്ന കുട്ടികളെ നാട്ടുകാർ സംഘം ചേർന്ന് മർദിച്ചു. പത്താം ക്ലാസ് വിദ്യാർഥികളായ അഹ്സർ, അഫ്സൽ, യാസിർ എന്നിവർക്കാണ് മർദ്ദനമേറ്റത്. ആംബുലൻസ് ഡ്രൈവർ അടക്കം രണ്ടു പേരെ ഏനാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

കടമ്പനാട് കെ.ആർ.കെ.പി.എം. എച്ച്.എസ്.എസിലെ മൂന്നു വിദ്യാർഥികൾക്കാണ് മർദനമേറ്റത്. മർദനദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് ഇടപെട്ടത്.

കൊട്ടാരക്കര ഉപജില്ല സ്കൂൾ കലോത്സവം ഈ സ്കൂളിലാണ് നടക്കുന്നത്. ഇതിന്റെ പരിശീലനത്തിന് വന്ന കുട്ടികളെയാണ് നാട്ടുകാർ മർദിച്ചത്. സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു. വെള്ളം കുടിക്കാനായി സ്കൂളിനു പുറത്തേക്കിറങ്ങിയ വിദ്യാർഥികൾക്കിടയിൽ തർക്കമുണ്ടാവുകയും കൈയാങ്കളിലെത്തുകയും ചെയുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി. അഞ്ചിലധികം പേർ ചേർന്നാണ് മർദിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥികൾ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകായിരുന്നു. 

Tags:    
News Summary - Locals beat up the students who came for arts festival training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.