മാവോവാദി കീഴടങ്ങല്‍-പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല

പടിഞ്ഞാറത്തറ: ഈ സർക്കാറി​െൻറ കാലത്ത് എട്ടാമത്തെ മാവോവാദി കൂടി ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമ്പോഴും ചര്‍ച്ചയാകുന്നത് എങ്ങുമെത്താത്ത, സര്‍ക്കാറി​െൻറ മാവോവാദി കീഴടങ്ങൽ പുനരധിവാസ പദ്ധതി. മാവോവാദികൾക്ക് കീഴടങ്ങുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനുമായാണ് പദ്ധതി നടപ്പാക്കാന്‍ 2018 മേയ് ഒമ്പതിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍, ഇത് നടപ്പാക്കുന്നതില്‍ തുടർ നടപടികളൊന്നും സര്‍ക്കാറിെൻറ ഭാഗത്ത് നിന്നുണ്ടായില്ല. സായുധ വിപ്ലവമെന്ന ആശ‍യങ്ങളിൽ കുടുങ്ങിയവരെ മോചിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്.

ഇത്തരത്തിൽ കീഴടങ്ങുന്നവർക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കിയിരുന്നു. തീവ്രവാദികളെ അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചായിരുന്നു പുനരധിവാസപദ്ധതി ആസൂത്രണം ചെയ്തത്.

വ്യത്യസ്ത ആനുകൂല്യങ്ങളായിരുന്നു ഇത്തരത്തില്‍ ഓരോ വിഭാഗത്തിലുള്ളവര്‍ക്കും നിര്‍ദേശിച്ചിരുന്നത്. ഉയര്‍ന്ന കമ്മിറ്റികളിലുള്ളവരാണ് ഒന്നാം കാറ്റഗറി വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നത്. അവര്‍ കീഴടങ്ങുമ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കാനും തീരുമാനിച്ചിരുന്നു. ഈ തുക ഗഡുക്കളായാണ് നല്‍കുക. 

പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപ നല്‍കുമെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപ നല്‍കുമെന്നും ഈ തീരുമാനത്തിലുണ്ടായിരുന്നു. ആയുധം പൊലീസിനെ ഏല്‍പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കാന്‍ നടപടിയുണ്ടായിരുന്നു. ഇത്തരത്തില്‍ എ.കെ.47 സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് 25,000 രൂപയാണ് നല്‍കാന്‍ പദ്ധതിയില്‍ തീരുമാനമുണ്ടായത്. എന്നാൽ, നിർദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കാനായിട്ടില്ല.

Tags:    
News Summary - The Maoist surrender-rehabilitation plan went nowhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.