പിടിയിലായ ബാലൻ
Posted On
date_range Updated On
date_range ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
പടിഞ്ഞാറത്തറ: ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൂവളത്തോട് കോളനിയിലെ ബി. ബാലനെയാണ് (41) പടിഞ്ഞാറത്തറ ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. നളിനാക്ഷന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇയാൾ സ്ഥിരമായി ഭാര്യയുമായി വഴക്കുകൂടാറുണ്ടായിരുന്നു. മാർച്ച് 28ന് രാവിലെ ഇയാൾ ഭാര്യയുമായുണ്ടായ വഴക്കിനെത്തുടർന്ന് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. തടഞ്ഞതോടെ ഭാര്യക്ക് ഇടതുകൈക്ക് മുറിവേറ്റു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.