കള്ളാടിയിലെ ജനവാസ
മേഖലയിൽ റോഡിൽ
ഇറങ്ങിയ കാട്ടാന
Posted On
date_range Updated On
date_range രാത്രിയും പുലർച്ചയും കള്ളാടി റോഡിൽ കാട്ടാന
മേപ്പാടി: കള്ളാടിയിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും കാട്ടാന ഇറങ്ങി. ശനിയാഴ്ച രാത്രി വൈകി അതുവഴി വാഹനത്തിൽ വന്നവരാണ് കള്ളാടി മഖാമിന് മുൻ വശത്തായി റോഡിലൂടെ നടന്നു നീങ്ങുന്ന കാട്ടാനയെ വാഹനത്തിന്റെ വെളിച്ചത്തിൽ കണ്ടത്.
ഞായറാഴ്ച പുലർച്ച ആറ് മണിക്കും കള്ളാടി - ചൂരൽമല റോഡിൽ കാട്ടാനയെ കാണ്ടു. ജോലിക്ക് പോകുന്ന തൊഴിലാളികളിൽ ചിലരാണ് കാട്ടാനയെ കണ്ട് വിരണ്ട് ഓടിയത്. രാത്രി ഇറങ്ങിയ ആന നേരം പുലരുന്നു വരെ പ്രദേശത്തു തങ്ങിയെന്നാണ് കരുതുന്നത്. കാട്ടാനയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.