Posted On
date_range Updated On
date_range തേയിലത്തോട്ടത്തിൽ പുള്ളിപ്പുലിയെ കണ്ടെന്നു പറഞ്ഞ് വിഡിയോ പ്രചരിക്കുന്നു
മേപ്പാടി: തേയിലത്തോട്ടത്തിലെ പാറപ്പുറത്ത് കയറി നിൽക്കുന്ന പുള്ളിപ്പുലിയുടെ വിഡിയോ ദൃശ്യമാണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വനത്തോടു ചേർന്നുള്ള ചെമ്പ്ര എസ്‌റ്റേറ്റ് തേയിലത്തോട്ടത്തിലാണ് പുലിയെ കണ്ടതെന്ന രീതിയിൽ നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് വനം വകുപ്പിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
ഉരുൾദുരന്തത്തിന് മുമ്പ് മുണ്ടക്കൈയിലെ വീടിന്റെ അടുക്കള ഭാഗത്ത് രാത്രിയിലെത്തിയ പുലി എന്ന നിലയിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ, മുണ്ടക്കൈയിൽ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന വിവരം പിന്നീട് പുറത്തുവന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണമായതുകൊണ്ട് പുതിയ വിഡിയോയുടെയും വസ്തുത സംബന്ധിച്ച് വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.