ജോണി
Posted On
date_range Updated On
date_range വിദ്യാർഥികള്‍ പരാതി നൽകി; അധ്യാപകന് അറസ്റ്റില്‍
മേപ്പാടി: പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റില്‍. കായികാധ്യാപകന് പുത്തൂര്‍വയല്‍ സ്വദേശി ജി.എം. ജോണിയാണ് അറസ്റ്റിലായത്. മേപ്പാടി പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂള്‍ വിട്ടതിനുശേഷം അഞ്ചോളം വിദ്യാർഥികള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ മുമ്പും കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.