ഷാംജിത്
Posted On
date_range Updated On
date_range ചന്ദനം കടത്ത് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
മേപ്പാടി: വിത്തുകാട് പ്രദേശത്തുനിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയ കേസിലെ മുഖ്യപ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മേപ്പാടി കുന്നമംഗലംകുന്ന് പെരുവത്ത് വീട്ടിൽ ഷാംജിത്താണ് (25) ബുധനാഴ്ച മേപ്പാടിയിൽനിന്ന് പിടിയിലായത്.
ഇയാളെ കോടതി റിമാൻഡ് ചെയ്തു. മരം മുറിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു. ഇയാൾക്ക് അന്തർസംസ്ഥാന ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കേസിൽ നേരത്തെ ചൂരൽമല സ്വദേശി അനൂപ്, മുക്കിൽപ്പീടിക സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവർ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.