ക​ള്ളാ​ടി വെ​ള്ള​പ്പ​ൻ​ക​ണ്ടി​യി​ലെ സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റി​ലെ കു​ള​ത്തി​ന്‍റെ ക​ര​യി​ൽ കു​ടു​ങ്ങി​യ പു​ലി 

കേബ്ൾ കെണിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി

മേ​പ്പാ​ടി: ക​ള്ളാ​ടി വെ​ള്ള​പ്പ​ൻ​ക​ണ്ടി​യി​ലെ സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റി​നു​ള്ളി​ലെ കു​ള​ത്തി​ന്‍റെ ക​ര​യി​ൽ കേ​ബ്ൾ​കെ​ണി​യി​ൽ കു​ടു​ങ്ങി​യ പു​ലി​യെ വ​നം​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി.

അ​ഞ്ചു​ വ​യ​സ്സി​ല​ധി​കം പ്രാ​യ​മു​ള്ള ആ​ൺ പു​ലി​യെ​യാ​ണ്​ ​കെ​ണി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട്​ കൂ​ട്ടി​ലാ​ക്കി വ​നം​വ​കു​പ്പി​ന്‍റെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ വെ​റ്റ​റി​ന​റി ലാ​ബി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യാ​ണ് മ​യ​ക്കു​വെ​ടി വെ​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പു​ലി കെ​ണി​യി​ൽ കു​ടു​ങ്ങി​യ വി​വ​രം മു​ണ്ട​ക്കൈ വ​നം സെ​ക്ഷ​ൻ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഡി.​എ​ഫ്.​ഒ ഷ​ജ്ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ്രു​ത​ക​ർ​മ സേ​ന​യ​ട​ക്കം വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

Tags:    
News Summary - leopard trapped in cable trap Rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.