മൂ​പ്പൈ​നാ​ട് ക​ട​ച്ചി​ക്കു​ന്ന് കാ​ട്ടു​നാ​യ്ക്ക കോ​ള​നി

ക​ട​ച്ചി​ക്കു​ന്ന് കോ​ള​നി​ക്കാ​ർ ഈ ​ഓ​ണം ജോ​റാ​ക്കും!

മേ​പ്പാ​ടി: ഓ​രോ കു​ടും​ബ​വും സ്വ​ന്തം നി​ല​ക്ക് ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന പ​തി​വ് രീ​തി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സ​മൂ​ഹ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് മൂ​പ്പൈ​നാ​ട് ക​ട​ച്ചി​ക്കു​ന്ന് കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ 20ഓ​ളം കു​ടും​ബ​ങ്ങ​ൾ.

കോ​ള​നി​യി​ൽ അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച ‘സം​പ്പ​ഗെ’ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് ഓ​ണാ​ഘോ​ഷം. ല​ഹ​രി മു​ക്ത ക്ലീ​ൻ കോ​ള​നി എ​ന്ന മു​ദ്രാ​വാ​ക്യം കൂ​ടി കൂ​ട്ടാ​യ്മ​യി​ലൂ​ടെ മു​ന്നോ​ട്ടു​വെ​ക്കു​ന്നു. കോ​ള​നി​യെ ശു​ചി​ത്വ​മു​ള്ള​താ​ക്കി നി​ല​നി​ർ​ത്താ​നും ല​ഹ​രി​യെ പ​ടി​ക്കു​പു​റ​ത്ത് നി​ർ​ത്താ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. കൊ​ട്ടും കു​ര​വ​യും ചെ​ണ്ട​മേ​ള​വും പാ​ട്ടും നൃ​ത്ത​വും സ​ദ്യ​യും എ​ല്ലാ​മാ​യി ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​മാ​ണ് കോ​ള​നി​യി​ൽ ന​ട​ക്കു​ന്ന​ത്.


Tags:    
News Summary - kadachikunn colonists -onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.