representational image

കാരാപ്പുഴ ഡാം റിസർവോയറിൽ കൊട്ടത്തോണി മറിഞ്ഞ് വീട്ടമ്മയെ കാണാതായി

മേ​പ്പാ​ടി: കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞ് വീ​ട്ട​മ്മ​യെ കാ​രാ​പ്പു​ഴ ഡാം ​റി​സ​ര്‍വോ​യ​റി​ല്‍ കാ​ണാ​താ​യി. വാ​യവ​റ്റ ഏ​ഴാം​ചി​റ ചീ​പ്രം ആ​ദി​വാ​സി കോ​ള​നി​യി​ലെ ബാ​ല​ന്‍റെ ഭാ​ര്യ മീ​നാ​ക്ഷി (38)യെ​യാ​ണ് കാ​ണാ​താ​യ​ത്. മു​ട്ടി​ൽ-​മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ഏ​ഴാം​ചി​റ ഭാ​ഗ​ത്തെ കാ​രാ​പ്പു​ഴ ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നി​നും നാ​ലി​നു​മി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വി​റ​കു​ശേ​ഖ​രി​ക്കാ​ൻ ബാ​ല​നും മീ​നാ​ക്ഷി​യും ഒ​രു​മി​ച്ചാ​ണ് കൊ​ട്ട​ത്തോ​ണി​യി​ൽ പു​റ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ ചീ​പ്രം കോ​ള​നി​ക്ക് സ​മീ​പ​ത്തെ റി​സ​ർ​വോ​യ​ർ ഭാ​ഗ​ത്തു കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞു. ബാ​ല​ൻ നീ​ന്തി​ക്ക​യ​റി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​മ​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ള​ട​ക്കം വി​വ​രം ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്ന് ക​ൽ​പ​റ്റ​യി​ൽ​നി​ന്നും സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി. അ​ഗ്നി​ര​ക്ഷ​സേ​ന​യും നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് വൈ​കീ​ട്ട് ആ​റു​വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കും.

Tags:    
News Summary - Housewife goes missing after boat overturns in Karapuzha Dam Reservoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.