മേ​പ്പാ​ടി- നെ​ടു​മ്പാ​ല റോ​ഡ​രി​കി​ൽ അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ര​ക്ഷാസേ​ന അ​ണ​ക്കു​ന്നു

അ​ടി​ക്കാ​ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

മേ​പ്പാ​ടി: നെ​ടു​മ്പാ​ല റോ​ഡ​രി​കി​ൽ തീപി​ടി​ത്തം. മൂ​പ്പ​നാ​ട് ജങ്ഷ​നി​ൽ നി​ന്ന് നെ​ടു​മ്പാ​ല​യ്ക്കു​ള്ള ഇ​റ​ക്ക​ത്തി​ൽ എ.​കെ.​എ​സ്‌ ഭൂ​സ​മ​ര​കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്ന് റോ​ഡ​രി​കി​ലെ അ​ടി​ക്കാ​ടു​ക​ൾ​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് 2.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടൗ​ണി​ലെ ഏ​താ​നും ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ക​ൽ​പ​റ്റ​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​അ​ണ​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​യി. ആ​രോ അ​ശ്ര​ദ്ധ​മാ​യി സി​ഗ​ര​റ്റ് കു​റ്റി വ​ലി​ച്ചെ​റി​ഞ്ഞ​താ​ണ് തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

ലക്കിടിയിൽ കാടിനു തീപിടിച്ചു

വൈ​ത്തി​രി: ല​ക്കി​ടി ഓ​റി​യെ​ന്റ​ൽ കോ​ള​ജി​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്‌​ത​ിയു​ടെ എ​സ്റ്റേ​റ്റി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്തു തീ ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ.​കെ. ധ​നേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ നി​ന്ന് അ​ഗ്‌​നി​ശ​മ​ന വി​ഭാ​ഗം എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ര​ണ്ട​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു.

Tags:    
News Summary - Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.