മനു
Posted On
date_range Updated On
date_range പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയിൽ
മേപ്പാടി: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയിലായി. കുന്നമ്പറ്റയിലെ വീട് കുത്തിത്തുറന്ന് ഒന്നര പവൻ സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിലെ പ്രതി കോട്ടവയൽ സ്വദേശി മനു ആണ് പിടിയിലായത്.
മോഷണം നടന്ന വീട്ടിൽ തിങ്കളാഴ്ച തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി അടുത്തുള്ള കാപ്പിത്തോട്ടത്തിലൂടെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ശനിയാഴ്ച ചേലോടു വെച്ച് വൈത്തിരിയിലെയും മേപ്പാടിയിലെയും പൊലീസ് ചേർന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.