Posted On
date_range Updated On
date_range പാലക്കമൂലയിൽ വീടിനു മുന്നിൽ ബോംബിന് സമാനമായ വസ്തു
മീനങ്ങാടി: ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ മാറി പാലക്കമൂലയിൽ വീടിന് മുന്നിൽ ബോംബിന് സമാനമായ വസ്തു കണ്ടെത്തി. പാലക്കമൂല വാരപ്പെട്ടിൽ ഷാജിയുടെ വീട്ടിലാണ് ഞായറാഴ്ച രാവിലെ ഏഴോടെ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്. ഷാജിക്കൊപ്പം അമ്മയും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. നിന്നെ കൊല്ലും എന്നെഴുതിയ കുറിപ്പും ഇതിനടുത്തുനിന്ന് കണ്ടെത്തി.
പി.വി.സി പൈപ്പിനുള്ളിൽ ബാറ്ററിയും എൽ.ഇ.ഡി ബൾബും ഘടിപ്പിച്ച വസ്തുവാണ് കണ്ടെത്തിയത്.
മീനങ്ങാടി പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വസ്തു വിദഗ്ധ പരിശോധനക്ക് കൊണ്ടുപോയി. പാലക്കമൂല കട നടത്തുകയാണ് ഷാജി. ഭയപ്പെടുത്താനായി ആരോ ചെയ്തതാെണന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധന നടത്തിയതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മീനങ്ങാടി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.