കല്പറ്റ: മധ്യവയസ്കനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംതറ മാമ്പിച്ച കോളനിയിലെ രാജെൻറ (61) മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച രാവിലെയാണ് രാജനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മക്കളായ പ്രതീഷ് (21), രതീഷ് (20) എന്നിവരെ അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ രാജന് ഭാര്യയുമായി വഴക്കിടുന്നതിനിടെ മക്കള്‍ ഇടപെടുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ രാജന് ഭാര്യയുമായി വഴക്കിടുകയും മക്കള്‍ തടയുകയുമായിരുന്നു. രാജനെ പിടിച്ചുമാറ്റുന്നതിനിടെ രാജെൻറ കഴുത്തിലെ ഷാള്‍ മക്കള്‍ പിടിച്ചുവലിച്ചു. ഇതോടെ രാജന് നിലത്തുവീണു. എന്നാല്‍, മദ്യപിച്ചതുകൊണ്ട് വീണതാകാമെന്നാണ് കരുതിയത്. രാവിലെയായിട്ടും രാജന് എഴുന്നേറ്റില്ല.
തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു. കൽപറ്റ പൊലീസെത്തിയപ്പോള്‍ രാജന് ആത്മഹത്യചെയ്തതാണെന്നാണ് മക്കള്‍ പറഞ്ഞത്. എന്നാല്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കഴുത്തില്‍ കുരുക്ക് മുറുകിയതാണെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് പൊലീസ് പ്രതീഷിനെയും രതീഷിനെയും ചോദ്യംചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. കല്പറ്റ സി.ഐ പി. പ്രമോദിെൻറ നേതൃത്വത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.