‘കുറുമ്പാലക്കോട്ട’ എന്ന പുസ്തകം തയാറാക്കിയ വിദ്യാർഥികൾ ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ലക്കൊപ്പം
കൽപറ്റ: കുറുമ്പാലക്കോട്ടയുടെ ചരിത്രവും പാരിസ്ഥിതിക വെല്ലുവിളികളും പഠനവിധേയമാക്കി വിദ്യാര്‍ഥികള്‍. 'കുറുമ്പാലക്കോട്ട' എന്ന പേരിലുള്ള പുസ്തകം ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ലക്ക് കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എന്‍. ഉണ്ണികൃഷ്ണന്‍ കൈമാറി. ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലെ ആറ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തയാറാക്കിയ സമഗ്ര പുസ്തകമാണ് ജില്ല ഭരണകൂടത്തിന് സമര്‍പ്പിച്ചത്.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന ശേഷമുള്ള സമയത്തെ ക്രിയാത്മകമായി മാറ്റുകയായിരുന്നു വിദ്യാര്‍ഥികള്‍. ഡബ്ല്യു.എച്ച്.എസ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അഭീഷ ഷിബി, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിഷേക് ഷിബി, തൃക്കൈപ്പറ്റ ജി.എച്ച്.എസ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അഞ്ജു മനോജ്, എട്ടാം ക്ലാസ് വിദ്യാര്‍ഥി വിഷ്ണു മനോജ്, കാക്കവയല്‍ ജി.എച്ച്.എസ് പ്ലസ് ടു വിദ്യാര്‍ഥി മഞ്ജു മനോജ് എന്നിവരാണ് കുറുമ്പാലക്കോട്ടയും പരിസര പ്രദേശങ്ങളും പഠനവിധേയമാക്കിയത്.
കുറുമ്പാലക്കോട്ടയുടെ ചരിത്രവും കാഴ്ചകളും കോര്‍ത്തിണക്കിയാണ് പുസ്തകം എഴുതിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.