ആദിവാസി കോൺഗ്രസ് കൽപറ്റ മണ്ഡലം പ്രസിഡൻറ് എൻ.എ. ബാബു ജില്ല കോൺഗ്രസ് ഓഫിസിന് മുന്നിൽ നടത്തിയ സത്യഗ്രഹം

അവഗണനക്കെതിരെ തുറന്ന സമരം

കൽപറ്റ: വയനാട് ഡി.സി.സി ഓഫിസിനു മുന്നിൽ ആദിവാസി നേതാവി​െൻറ സത്യഗ്രഹ സമരം. ജില്ലയിൽ കോൺഗ്രസിന്​ എക്കാലത്തും പിന്തുണ നൽകുന്ന ആദിവാസി ദലിത് വിഭാഗത്തെ അവഗണിക്കുകയാണെന്ന്​ ആരോപിച്ച്​ കോൺഗ്രസ് നേതൃത്വത്തി​െൻറ കണ്ണുതുറപ്പിക്കുന്നതിന്​ ആദിവാസി കോൺഗ്രസ് കൽപറ്റ മണ്ഡലം പ്രസിഡൻറ് എൻ.എ. ബാബുവാണ്​ സമരം നടത്തിയത്​.

നേതാക്കൾക്ക്​ ജനറൽ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസിൻെറ സിറ്റിങ്​ സീറ്റുകൾ ഉൾപ്പെടെ സംവരണ സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുനൽകുന്നു​. ഇക്കാര്യം കോൺഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞ് തെറ്റ് തിരുത്തണം.

ജില്ല പഞ്ചായത്തിലും വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സിറ്റിങ്​​ സീറ്റുകൾ ഘടകകക്ഷികൾക്കും ദലിത് ലീഗിനും അടിയറവെക്കുകയാണ്​ -ബാബു ആരോപിച്ചു.

Tags:    
News Summary - Open strike against neglect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.