നല്ലൂർനാട് മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന ലാബിെൻറ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കുന്നു
കൽപറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രതിദിനം രണ്ടായിരത്തോളം ആർ.ടി.പി.സി.ആർ പരിശോധനകൾക്ക് ശേഷിയുള്ള മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയിൽ പ്രവർത്തനസജ്ജമായി. ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. കോവിഡ് ഫലപ്രദമായി തടയുന്നതിന് കൂടുതൽ പരിശോധനസംവിധാനങ്ങൾ ഒരുക്കുന്നതിെൻറ ഭാഗമായാണ് മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് പ്രവർത്തനമാരംഭിച്ചത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തൊണ്ടർനാട്, വെള്ളമുണ്ട, തിരുനെല്ലി, തവിഞ്ഞാൽ, എടവക പഞ്ചായത്തുകളിലെ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പൊരുന്നന്നൂർ, പേരിയ, നല്ലൂർനാട് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പരിധിയിൽപെട്ടവർക്ക് ഈ മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് പ്രയോജനകരമാകും. കേരള മെഡിക്കൽ സർവിസ് കോർപറേഷനാണ് (കെ.എം.എസ്.സി.എൽ) മൊബൈൽ ലാബുകളുടെ മേൽനോട്ടച്ചുമതല. ലാബിനോടനുബന്ധിച്ച് നാല് സാമ്പിൾ ശേഖരണ ടീമുകൾ ഉണ്ടാവും. ഹെഡ് ടെക്നിക്കൽ ഓഫിസർ, ലാബ് ടെക്നീഷ്യൻ, സ്വാബ് കലക്ഷൻ ഏജൻറ് (നഴ്സ്), ഡാറ്റാ എൻട്രി ഓപറേറ്റർ എന്നിവർ ലാബിൽ പ്രവർത്തിക്കും.
ബ്ലോക്കിലെ മെഡിക്കൽ ഓഫിസർമാർക്കാണ് പരിശോധനാ മേൽനോട്ടം. ചടങ്ങിൽ ജില്ല ആരോഗ്യവകുപ്പ് മേധാവി ഡോ. ആർ. രേണുക, ഡി.പി.എം ഡോ. അഭിലാഷ്, എടവക പഞ്ചായത്ത് പ്രസിഡൻറ് പ്രദീപ് മാസ്റ്റർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. ജയഭാരതി, ജില്ല പഞ്ചായത്ത് അംഗം കെ. വിജയൻ, ബ്ലോക്ക് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. കല്യാണി, ഡിവിഷൻ അംഗം കെ.വി. വിജോൾ, മെഡിക്കൽ ഓഫിസർ ഡോ. സാവൻ സാറ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.