തോട്ടംഭൂമി തരംമാറ്റി; മരങ്ങൾ മുറിച്ചു

ക​ൽ​പ​റ്റ: ന​ഗ​ര​സ​ഭ​യി​ൽ എ​മി​ലി ഭാ​ഗ​ത്ത്​ എം.​ജി.​ടി​യു​ടെ 13 ഏ​ക്ക​ർ തോ​ട്ടം​ഭൂ​മി​യി​ൽ ത​രം​മാ​റ്റി മ​ര​ങ്ങ​ൾ മു​റി​ച്ചെ​ന്ന്​ പ​രാ​തി. പ​രാ​തി​യെ തു​ട​ർ​ന്ന്​ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ജി​ല്ല ക​ല​ക്​​ട​ർ വൈ​ത്തി​രി ത​ഹ​സി​ൽ​ദാ​ർ, ക​ൽ​പ​റ്റ വി​ല്ലേ​ജ്​ ഓ​ഫി​സ​ർ എ​ന്നി​വ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. വീ​ട്ടി​മ​ര​ങ്ങ​ൾ മു​റി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യി വ​നം ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ചു. മ​ര​ങ്ങ​ൾ നീ​ക്കു​ന്ന​ത്​ ത​ട​ഞ്ഞി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ​യി​ലെ ഗ്രീ​ൻ ബെ​ൽ​റ്റി​ൽ ഉ​ൾ​െ​പ്പ​ട്ട പ്ര​ദേ​ശം ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത്​ ഒ​ഴി​വാ​ക്കി​യ​താ​യി ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​കാ​ല​ത്ത്​ യു.​ഡി.​എ​ഫി​െൻറ വി​യോ​ജി​പ്പ്​ അ​വ​ഗ​ണി​ച്ചാ​ണ്​ ഗ്രീ​ൻ ബെ​ൽ​റ്റ്​ ഒ​ഴി​വാ​ക്കി തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന്​ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​റ്റു​കാ​ര്യ​ങ്ങ​ൾ റ​വ​ന്യൂ വ​കു​പ്പി​െൻറ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്.

2004ൽ ​ഏ​ഴ്​ ആ​ധാ​ര​ങ്ങ​ളി​ലാ​ണ്​ ഭൂ​മി​യെ​ന്നും 1973ൽ ​താ​ലൂ​ക്ക്​ ലാ​ൻ​ഡ്​​ ബോ​ർ​ഡ്​ കാ​പ്പി​ത്തോ​ട്ടം പ​ദ​വി ഒ​ഴി​വാ​ക്കി​യെ​ന്നു​മാ​ണ്​ ഉ​ട​മ​ക​ളു​ടെ വി​ശ​ദീ​ക​ര​ണം. ജി​ല്ല ക​ല​ക്​​ട​ർ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ച്​ സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.