കൽപറ്റ: വധശ്രമക്കേസിലെ പ്രതികൾക്ക് ജില്ല സെഷൻസ് കോടതി തടവും പിഴശിക്ഷയും വിധിച്ചു. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ കൃഷ്ണഗിരിയിലെ രാഹുൽ, രവീന്ദ്രൻ എന്ന ബാബു എന്നിവരെ ഏഴ് വർഷം കഠിനതടവിനും 35000 രൂപ പിഴയടക്കുന്നതിനുമാണ് ശിക്ഷിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം. മീനങ്ങാടി സ്വദേശിയായ പരാതിക്കാരനെ മുൻവിരോധത്തിന്റെ പേരിൽ ബൈക്ക് തള്ളിമറിച്ചിട്ട് റോഡരികിലുണ്ടായിരുന്ന ട്രാഫിക് കോൺ ഉപയോഗിച്ച് അടിച്ചുകൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്.
കേസിന്റെ വിചാരണക്കിടെ ഒന്നാം പ്രതി രാഹുൽ, വാഹനപരിശോധന നടത്തുകയായിരുന്ന മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി മർദിച്ച സംഭവത്തിലും കഞ്ചാവ് കൈവശം വെച്ചതിന് സുൽത്താൻ ബത്തേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.