406 കുടുംബങ്ങൾക്ക് പട്ടയം നൽകി

406 കുടുംബങ്ങൾക്ക് പട്ടയം നൽകി കൽപറ്റ: സംസ്ഥാന സര്‍ക്കാറി​ൻെറ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ നടന്ന പട്ടയമേളയില്‍ 406 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. മാനന്തവാടി താലൂക്കില്‍ -172, വൈത്തിരിയില്‍ -136, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ -98 എന്നിങ്ങനെ പട്ടയങ്ങളാണ് വിതരണം ചെയ്തത്. 1964-95ലെ ഭൂപതിവ് ചട്ടപ്രകാരം അഞ്ച് എണ്ണവും എസ്.ടി വിഭാഗക്കാര്‍ക്ക് ഭൂമി വിലയ്​ക്ക് വാങ്ങി നല്‍കിയ ലാൻഡ് ബാങ്ക് പദ്ധതിപ്രകാരം -53, ദേവസ്വം പട്ടയം -15, ലാൻഡ് ട്രൈബ്യൂണന്‍ പട്ടയം -292, വനാവകാശ പ്രകാരമുള്ള കൈവശ രേഖ -41 എണ്ണവുമാണ് ചൊവ്വാഴ്ച വിതരണം ചെയ്തത്. ജില്ലതല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സ്വന്തമായി ഒരിടം ഏതൊരു മനുഷ്യ​ൻെറയും സ്വപ്നമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് 2500 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ എ. ഗീത ആമുഖപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍, കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. നസീമ, കൗണ്‍സിലര്‍ ടി. മണി, എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.മാനന്തവാടി താലൂക്ക്തല പട്ടയമേള ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പയ്യമ്പള്ളി വില്ലേജിലെ ചാലിഗദ്ദ, മുട്ടങ്കര കോളനിവാസികള്‍ക്ക് പ്രളയ പുനരധിവാസ പദ്ധതിപ്രകാരം അനുവദിച്ച ഭൂമികളുടെ ഉടമസ്ഥാവകാശ രേഖയും (63 എണ്ണം) കൈമാറി. ലാൻഡ് ബാങ്ക് പട്ടയ വിതരണം സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി നിര്‍വഹിച്ചു. പയ്യമ്പള്ളി വില്ലേജിലെ ചാലിഗദ്ദ, മുട്ടങ്കര കോളനി നിവാസികള്‍ക്ക് പ്രളയ പുനരധിവാസ പദ്ധതിപ്രകാരം അനുവദിച്ച ഭൂമികളുടെ ഉടമസ്ഥാവകാശ രേഖ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്​റ്റിന്‍ ബേബി നിര്‍വഹിച്ചു. മാനന്തവാടി താലൂക്ക് തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പള്ളി, എല്‍.ബി തഹസില്‍ദാര്‍ കെ.ബി. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല പട്ടയമേള ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. അസൈനാന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ്, ബത്തേരി തഹസില്‍ദാര്‍ പി.എം. കുര്യന്‍, ടി.ഡി.ഒ സി. ഇസ്മയില്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ജാഫറലി, തഹസില്‍ദാര്‍ ഭൂരേഖ ആ​േൻറാ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.TUEWDL9പട്ടയമേളയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിർവഹിക്കുന്നുസാക്ഷരത വാരാചരണം: പ്രഭാഷണം സംഘടിപ്പിച്ചുകൽപറ്റ: ലോക സാക്ഷരതാ വാരാചരണത്തോടനുബന്ധിച്ച് സാക്ഷരത മിഷൻ ആഭിമുഖ്യത്തില്‍ 'സാക്ഷരതാ പ്രവര്‍ത്തനം സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ജില്ല ഓഫിസര്‍ എം.വി. പ്രജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫീല്‍ഡ് പബ്ലിസിറ്റി പ്രോഗ്രാം ഓഫിസര്‍ സി. ഉദയകുമാര്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ല കോഓഡിനേറ്റര്‍ സ്വയ നാസര്‍ അധ്യക്ഷത വഹിച്ചു. പി.വി. ജാഫര്‍, ടി.വി. അംബുജം, സി. സുസ്മിത, ബേബി ജോസഫ്, കെ. ഫാത്തിമ എന്നിവർ സംസാരിച്ചു.െഗസ്​റ്റ് ലെക്ചറര്‍ നിയമനംകൽപറ്റ: മാനന്തവാടി ഗവ. കോളജില്‍ 2021-22 അക്കാദമിക വര്‍ഷത്തില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ െഗസ്​റ്റ് ലെക്ചറര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 22ന് രാവിലെ 11ന് നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് തയാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 9539596905.വൈദ്യുതി മുടങ്ങുംപടിഞ്ഞാറത്തറ: സെക്​ഷനിലെ പടിഞ്ഞാറത്തറ വില്ലേജ്, പൊലീസ് സ്‌റ്റേഷന്‍ ഭാഗങ്ങളില്‍ ബുധന്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.പനമരം: സെക്​ഷനിലെ കാരക്കാമല, പാലച്ചാല്‍, അഞ്ചാം മൈല്‍ എന്നിവിടങ്ങളില്‍ ബുധന്‍ രാവിലെ എട്ട് മുതല്‍ ആറു വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.ആശ്വസിക്കാം, രോഗികളുടെ എണ്ണം കുറയുന്നു296 പേര്‍ക്ക് കോവിഡ്; ടി.പി.ആർ -10.27കൽപറ്റ: ജില്ലയില്‍ ചൊവ്വാഴ്ച 296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 960 പേര്‍ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക് 10.27 ആണ്. ഏഴ്​ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 294 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,631 ആയി. 99,531 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8380 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6865 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവര്‍ബത്തേരി 51, നെന്മേനി 38, നൂല്‍പുഴ, പൂതാടി 31 വീതം, കല്‍പറ്റ 18, അമ്പലവയല്‍ 17, മീനങ്ങാടി 16, മാനന്തവാടി, തരിയോട് 14 വീതം, കണിയാമ്പറ്റ, മുട്ടില്‍ എട്ടു വീതം, മൂപ്പൈനാട് ഏഴ്, എടവക, തിരുനെല്ലി ആറു വീതം, പുല്‍പള്ളി അഞ്ച്, കോട്ടത്തറ, തവിഞ്ഞാല്‍ നാലു വീതം, മേപ്പാടി, മുള്ളന്‍കൊല്ലി, വെള്ളമുണ്ട, വെങ്ങപ്പള്ളി മൂന്നു വീതം, പടിഞ്ഞാറത്തറ, പനമരം രണ്ടു വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ, ഉറവിടം അറിയാത്ത പൂതാടി, കല്‍പറ്റ സ്വദേശികളായ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗമുക്തി നേടിയവർ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 87 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 873 പേരുമാണ് രോഗമുക്തരായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.