310 പേര്‍ക്ക് കോവിഡ്

310 പേര്‍ക്ക് കോവിഡ്രോഗസ്ഥിരീകരണ നിരക്ക് 13.03കൽപറ്റ: ജില്ലയില്‍ ബുധനാഴ്ച 310 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 246 പേര്‍ രോഗമുക്തിനേടി. രോഗസ്ഥിരീകരണ നിരക്ക് 13.03 ആണ്. 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ്​ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60,237 ആയി. 56,553 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3156 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1831 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവര്‍പനമരം 40, നൂൽപുഴ 31, മൂപ്പൈനാട് 26, വെങ്ങപ്പള്ളി 21, മാനന്തവാടി 19, എടവക 16, വെള്ളമുണ്ട 15, ബത്തേരി 14, മേപ്പാടി 12, പടിഞ്ഞാറത്തറ 11, മുട്ടിൽ 10, പുൽപള്ളി ഒമ്പത്, മുള്ളൻകൊല്ലി, വൈത്തിരി എട്ടു പേർ വീതം, തവിഞ്ഞാൽ, തിരുനെല്ലി ആറു പേർ വീതം, കണിയാമ്പറ്റ, മീനങ്ങാടി, നെന്മേനി, പൂതാടി അഞ്ചു പേർ വീതം, അമ്പലവയൽ, കൽപറ്റ, പൊഴുതന മൂന്നു പേർ വീതം, കോട്ടത്തറ, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽനിന്നുവന്ന 24 പേർക്കും കർണാടകത്തിൽനിന്ന്​ വന്ന രണ്ട് പേർക്കും ഗുജറാത്തിൽനിന്ന്​ വന്ന ഒരാളുമാണ് ഇതരസംസ്ഥാനത്ത് നിന്നുമെത്തി രോഗബാധിതരായത്.രോഗമുക്തി നേടിയവർ മേപ്പാടി എട്ട്, ബത്തേരി ആറ്, തൊണ്ടർനാട്, വെള്ളമുണ്ട നാലു വീതം, വൈത്തിരി, കൽപറ്റ മൂന്ന് വീതം, നെന്മേനി, പുൽപള്ളി, അമ്പലവയൽ രണ്ടു വീതം, കണിയാമ്പറ്റ, പനമരം, പൊഴുതന, മൂപ്പൈനാട്, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും 16 തമിഴ്നാട് സ്വദേശികളും മൂന്നു കണ്ണൂർ സ്വദേശികളും വീടുകളിൽ ചികിത്സയിലായിരുന്ന 188 പേരും രോഗമുക്തരായി.അക്ഷയകേന്ദ്രങ്ങള്‍ ഒമ്പതു മുതൽ അഞ്ചുവരെ പ്രവർത്തിക്കാംകൽപറ്റ: എന്‍ട്രന്‍സ് പരീക്ഷക്കും മറ്റും വിവിധ സാക്ഷ്യപത്രങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതിനാൽ ലോക്ഡൗണ്‍ കാലയളവില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന് ജില്ല കലക്ടർ അനുമതി നൽകി. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ ഏറ്റവും ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ചും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുമായിരിക്കണം പ്രവര്‍ത്തനം. അക്ഷയകേന്ദ്രങ്ങള്‍ അല്ലാത്ത മറ്റ് ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാവുന്നതല്ലെന്നും അറിയിച്ചു.ലേലം മാറ്റിവെച്ചുകല്‍പറ്റ: നഗരസഭയില്‍ വ്യാഴാഴ്​ച നടത്താനിരുന്ന ലേലം ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മാറ്റിവെച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.(must, ലേലം പരസ്യം തന്നിരുന്നു)വൈദ്യുതി മുടങ്ങുംമാനന്തവാടി: ഇലക്ട്രിക്കല്‍ സെക്​ഷനിലെ പായോട്, പെരുവക, പുലിക്കാട്, കരിന്തിരിക്കടവ്, പാണ്ടിക്കടവ്, ചൂട്ടക്കടവ്, ചെറുപുഴ, പരിയാരംകുന്ന് എന്നിവിടങ്ങളില്‍ വ്യാഴാഴ്​ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്​ഷനിലെ അത്താണി ക്രഷര്‍, നരിപ്പാറ, വാരാമ്പറ്റ, വാളാരംകുന്ന് എന്നിവിടങ്ങളില്‍ വ്യാഴാഴ്​ച രാവിലെ ഒമ്പതു മുതല്‍ 5.30വരെ വൈദ്യുതി മുടങ്ങും.മീനങ്ങാടി: ഇലക്ട്രിക്കല്‍ സെക്​ഷനിലെ കുട്ടിരായിന്‍പാലം, പറളിക്കുന്ന് കല്ലന്‍ചിറ പാലം എന്നിവിടങ്ങളില്‍ വ്യാഴാഴ്​ച രാവിലെ ഒമ്പതു മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങുംപ്രോജക്ട് സ്​റ്റാഫിനെ നിയമിക്കുന്നുകൽപറ്റ: സൻെറര്‍ ഫോര്‍ ഡെവലപ്മൻെറ് ഓഫ് ഇമേജിങ് ടെക്നോളജിയില്‍ (സി.ഡിറ്റ്) കരാറടിസ്ഥാനത്തില്‍ പ്രോജക്ട് സ്​റ്റാഫിനെ നിയമിക്കുന്നു. പി.എച്ച്.പി ഡെവലപ്പര്‍, നേറ്റീവ് റിയാക്ട് ഡെവലപ്പര്‍, യു.ഐ/യു.എക്സ് ഡെവലപ്പര്‍, ടെസ്​റ്റ് എന്‍ജിനീയര്‍, ടെക്നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷിക്കുന്നതിന് www.careers.cdit.org സന്ദര്‍ശിക്കുക. അവസാന തീയതി ജൂണ്‍ 11.'മുട്ടിൽ മരംമുറി: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം'മേപ്പാടി: മുട്ടിൽ മരംമുറി ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിലാണെന്നതിനാൽ സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആവശ്യപ്പെട്ടു. റവന്യൂവകുപ്പിലെയും വനംവകുപ്പിലെയും ചില ഉന്നതർ നടത്തിയ ഗൂഢാലോചനയാണിത്. റവന്യൂ, പൊലീസ്, ക്രൈംബ്രാഞ്ച്, വനംവകുപ്പ് തലത്തിലുള്ള അന്വേഷണങ്ങളിലൂടെ സത്യം ഒരിക്കലും പുറത്തുവരില്ല. ഈ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സമിതി പ്രസിഡൻറ് വർഗീസ് വട്ടേക്കാട്ടിൽ ആവശ്യപ്പെട്ടു. കർണാടക മദ്യം പിടികൂടികൽപറ്റ: നടവയൽ വേലിയമ്പത്തെ വീടിന്​ സമീപത്തുനിന്ന് കർണാടക മദ്യവും ലഹരിമിശ്രിത ഉൽപന്നങ്ങളും പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും കേണിച്ചിറ പൊലീസും നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കൊളറാട്ടുകുന്ന് ആനിക്കൽ വീട്ടിൽ എ.വി. സാബുവിൻെറ വീടിന്​ സമീപത്തുനിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിൻെറ പേരിൽ കേരള അബ്കാരി ആക്ട്, കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്​റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.