ടെസ്​റ്റ്​ പോസിറ്റിവിറ്റി 27.59; ജില്ലയില്‍ 959 പേര്‍ക്കുകൂടി കോവിഡ്

കൽപറ്റ: ജില്ലയില്‍ ചൊവ്വാഴ്​ച 959 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 250 പേര്‍ രോഗമുക്തി നേടി. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 27.59 ആണ്. 948 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത്​ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43,125 ആയി. 31,701 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10,359 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 9552 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍: സുല്‍ത്താന്‍ ബത്തേരി 95, കല്‍പറ്റ 84, മേപ്പാടി 76, അമ്പലവയല്‍ 66, മുട്ടില്‍ 56, മീനങ്ങാടി 52, പൂതാടി 43, മാനന്തവാടി 42, നൂല്‍പുഴ 41, പുല്‍പള്ളി 40, നെന്മേനി 37, പടിഞ്ഞാറത്തറ 36, കണിയാമ്പറ്റ 35, തൊണ്ടര്‍നാട് 30, തവിഞ്ഞാല്‍ 29, വെങ്ങപ്പള്ളി 27, പനമരം 26, പൊഴുതന, വൈത്തിരി 25 വീതം, മുള്ളന്‍കൊല്ലി 21, മൂപ്പൈനാട് 19, തിരുനെല്ലി 17, എടവക 10, വെള്ളമുണ്ട ഒമ്പത്​, കോട്ടത്തറ അഞ്ച്,​ തരിയോട് സ്വദേശികളായ രണ്ടുപേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍നിന്ന് വന്ന രണ്ട്​ അമ്പലവയല്‍ സ്വദേശികള്‍, പടിഞ്ഞാറത്തറ സ്വദേശി, ബിഹാറില്‍നിന്ന് വന്ന പുല്‍പള്ളി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന രണ്ട്​ മാനന്തവാടി സ്വദേശികള്‍, അമ്പലവയല്‍, എടവക, കണിയാമ്പറ്റ, വൈത്തിരി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്ന് രോഗബാധിതരായത്. 250 പേര്‍ക്ക് രോഗമുക്തി: പനമരം 16, നെന്മേനി 13, കണിയാമ്പറ്റ എട്ട്​, പുല്‍പള്ളി, വെള്ളമുണ്ട ഏഴുവീതം, മാനന്തവാടി, തിരുനെല്ലി ആറുവീതം, കല്‍പറ്റ, ബത്തേരി, തരിയോട് അഞ്ചുവീതം, മേപ്പാടി, എടവക, അമ്പലവയല്‍ നാലുവീതം, മുട്ടില്‍ മൂന്ന്​, കോട്ടത്തറ, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൊഴുതന രണ്ട്​ വീതം, നൂല്‍പുഴ, തവിഞ്ഞാല്‍, പൂതാടി സ്വദേശികളായ ഓരോരുത്തരും അഞ്ച്​ തമിഴ്‌നാട് സ്വദേശികളും മൂന്ന്​ ബംഗളൂരു സ്വദേശികളും കണ്ണൂര്‍, കാസർകോട്​ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 136 പേരുമാണ് ഡിസ്ചാര്‍ജ് ആയത്. 2007 പേര്‍ പുതുതായി നിരീക്ഷണത്തില്‍: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 2007 പേരാണ്. 1443 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 29,793 പേര്‍. ഇന്നലെ പുതുതായി 137 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്നലെ 3592 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതുവരെ പരിശോധനക്ക് അയച്ച 3,89,281 സാമ്പിളുകളില്‍ 3,76,283 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 3,33,158 നെഗറ്റിവും 43,125 പോസിറ്റിവുമാണ്. സമ്പര്‍ക്കബാധിതര്‍ നിരീക്ഷണത്തില്‍ കഴിയണം കൽപറ്റ: വെങ്ങപ്പള്ളി പഞ്ചായത്ത് വാര്‍ഡ് നാലിൽ ഏപ്രില്‍ 25ന് നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. ചടങ്ങ് നടന്ന വീട്ടിലെ രണ്ടുപേര്‍ കോവിഡ് പോസിറ്റിവ് ആയിട്ടുണ്ട്. വെള്ളമുണ്ട വാര്‍ഡ് 15ലെ അരീക്കര കോളനി, കൊടക്കാട് ചെറുകര കോളനികളിലെ പോസിറ്റിവ് ആയ വ്യക്തികള്‍ക്ക് ധാരാളം ആളുകളുമായി സമ്പര്‍ക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കണിയാമ്പറ്റ വാര്‍ഡ് 14ല്‍ പോസിറ്റിവ് ആയ വ്യക്തി ഇതേ വാര്‍ഡില്‍ രണ്ടിന്​ നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. മീനങ്ങാടി പാല്‍ സൊസൈറ്റിയില്‍ ജോലിചെയ്ത വ്യക്തി പോസിറ്റിവ് ആണ്. ഇദ്ദേഹം നാലുവരെ മുണ്ടനാട്​ റൂട്ടില്‍ പാല്‍ വിതരണം ചെയ്തിട്ടുണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഏപ്രില്‍ 27 വരെ സുല്‍ത്താന്‍ ബത്തേരി ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡില്‍ ജോലി ചെയ്തിരുന്ന വ്യക്തി പോസിറ്റിവാണ്. കല്‍പറ്റ .................. ..............................സിന്‍സ്ലൗണ്ടറി ഷോപ് ജീവനക്കാരനും പോസിറ്റിവാണ്. ഇദ്ദേഹം 30 വരെ ജോലിയിലുണ്ടായിരുന്നു. മാനന്തവാടി ടൗണിലെ ഇസാഫ് ബാങ്ക് ജീവനക്കാരന്‍, നെല്ലിമുണ്ട പോളാര്‍ പ്ലാ​േൻറഷന്‍ എസ്​റ്റേറ്റ് ജീവനക്കാരന്‍, കല്‍പറ്റ കൈനാട്ടി യമഹ ഷോറൂം ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ലക്കിടി ചെക്ക് പോസ്​റ്റിലെ ഫോറസ്​റ്റ്​ ഓഫിസര്‍ പോസിറ്റിവാണ്. കല്‍പറ്റ ടീം തായ് ഓഫിസ് കേന്ദ്രീകരിച്ച് ഒരു ക്ലസ്​റ്റര്‍ ഉണ്ടായതായും ആരോഗ്യവിഭാഗം അറിയിച്ചു. കരാര്‍ നിയമനം കൽപറ്റ: പനമരം ഗ്രാമപഞ്ചായത്തില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍നിന്ന് സിവില്‍ എൻജിനീയറിങ്ങിൽ ഡിപ്ലോമ യോഗ്യതയുള്ളവര്‍ മേയ് ഏഴിന് മുമ്പ്​ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ രേഖകൾ സഹിതം അപേക്ഷിക്കണം. ഫോണ്‍: 04935 220772. വൈദ്യുതി മുടങ്ങും കമ്പളക്കാട്: ഇലക്ട്രിക്കല്‍ സെക്​ഷനു കീഴിലെ കമ്പളക്കാട് ടൗണ്‍, കെല്‍ട്രോണ്‍ വളവ്, കൊഴിഞ്ഞങ്ങാട്, പള്ളിമുക്ക് പ്രദേശങ്ങളില്‍ ബുധനാഴ്​ച രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട് ആറുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വൈദ്യുതി മുടങ്ങും. പനമരം: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ ആറാംമൈല്‍, കുണ്ടാല, മൊക്കം, മാനാഞ്ചിറ, മതിശ്ശേരി പ്രദേശങ്ങളില്‍ ബുധനാഴ്​ച രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട് അഞ്ചുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ ആലത്തൂര്‍, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, നരിക്കല്‍, തോല്‍പെട്ടി പ്രദേശങ്ങളില്‍ ബുധനാഴ്​ച രാവിലെ ഒമ്പത്​ മുതല്‍ ഉച്ച രണ്ടുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ പീച്ചങ്കോട്, നടക്കല്‍, കാപ്പുംചാല്‍, അംബേദ്കര്‍, പാതിരിച്ചാല്‍, പാതിരിച്ചാല്‍ കോഫി, കുഴുപ്പില്‍കവല, നാലാം മൈല്‍, ദ്വാരക, ഐ.ടി.സി, ഹരിതം പ്രദേശങ്ങളില്‍ ബുധനാഴ്​ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ 16ാം മൈല്‍, കരിപ്പാലിമുക്ക്, ശാന്തിനഗര്‍ പ്രദേശങ്ങളില്‍ ബുധനാഴ്​ച രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പുല്‍പള്ളി: ഇലക്ട്രിക്കല്‍ സെക്​ഷനു കീഴിലെ വീട്ടിമൂല, ഇലക്ട്രിക് കവല, ഭൂദാനം ഷെഡ്, അലൂര്‍കുന്ന്, മരകാവ്, വേലിയമ്പം, കണ്ടാമല പ്രദേശങ്ങളില്‍ ബുധനാഴ്​ച രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.