കൊയിലേരി റോഡ്: മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു

കൊയിലേരി റോഡ്: മനുഷ്യാവകാശ കമീഷൻ ഇടപെടുന്നുമാനന്തവാടി: പൊതുജനത്തെയാകെ ​പ്രയാസത്തിലാക്കി കഴിഞ്ഞ മൂന്നര വർഷമായി ഇഴഞ്ഞുനീങ്ങുന്ന മാനന്തവാടി-കൊയിലേരി -കൈതക്കൽ റോഡ് നിർമാണത്തിൽ ഒടുവിൽ മനുഷ്യവകാശ കമീഷൻ ഇടപെടൽ. പ്രദേശവാസി റിട്ട. അധ്യാപകൻ ബാബു ഫിലിപ് കുടക്കച്ചിറയും ഭാര്യ ആലീസും ജൂലൈ 29ന് മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഈ മാസം 26ന് നടക്കുന്ന സിറ്റിങ്ങിൽ പരാതിക്കാരോട് കൂടുതൽ വിശദാശംങ്ങളുമായി ഹാജരാകാൻ കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നര വർഷം മുമ്പ് 45 കോടി രൂപ െചലവിൽ ഏറനാട് കൺസ്ട്രക്​ഷൻ കമ്പിനിയാണ് ഹൈടെക്​ റോഡ് നിർമാണം ഏറ്റെടുത്തത്. എന്നാൽ, നിർമാണം ഒച്ചി​ൻെറ വേഗതയിലാണ്. വർഷങ്ങൾ പിന്നിട്ടിട്ടും പകുതി പോലും ആയിട്ടില്ല. നിലവിൽ നിർമാണം നിലച്ച മട്ടിലാണ്. പലഭാഗത്തും റോഡ് മണ്ണിട്ടുയർത്തിയതിനാൽ റോഡരികിൽ താമസിക്കുന്നവർക്ക് വീടുകളിലേക്ക് വാഹനങ്ങൾ ഇറക്കാനോ മര്യാദക്ക് നടന്നുപോകാനോ കഴിയാത്ത സ്ഥിതിയാണ്. നിരവധി തവണ പൊതുമരാമത്ത് ജീവനക്കാർക്കും എം.എൽ.എക്കും പരാതി നൽകുകയും സമരം നടത്തുകയും ചെയ്തിട്ടും ജനങ്ങളുടെ ദുരിതത്തിന് മാത്രം അറുതിയായില്ല. ഇപ്പോൾ മനുഷ്യാവകാശ കമീഷൻ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പ്രദേശവാസികൾ.cap: നിർമാണം പാതിവഴിയിൽ നിലച്ച കൊയിലേരി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.