വന്യജീവി വാരാഘോഷം; മത്സര എൻട്രികൾ ഇന്നുമുതൽ

വന്യജീവി വാരാഘോഷം; മത്സര എൻട്രികൾ ഇന്നുമുതൽ കൽപറ്റ: വനംവകുപ്പി​ൻെറ ആഭിമുഖ്യത്തിൽ നടത്തുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 2021 ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ നടത്തുന്ന വാരാഘോഷ മത്സരങ്ങളിലേക്കുള്ള എൻട്രികൾ ബുധൻ മുതൽ ഈ മാസം 30വരെ ഓൺലൈനായി സമർപ്പിക്കാം. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി വന്യജീവി ഫോട്ടോഗ്രഫി, ഹ്രസ്വചിത്ര മത്സരം, യാത്രാ വിവരണം (ഇംഗ്ലീഷ്/മലയാളം), പോസ്​റ്റർ ഡിസൈനിങ് എന്നിവയും വിദ്യാർഥികൾക്ക് മാത്രമായി (ഹയർ സെക്കൻഡറി, കോളജ് വിഭാഗങ്ങൾ) ഓൺലൈൻ ക്വിസ് മത്സരം എന്നിവയുമാണ് സംഘടിപ്പിക്കുന്നത്. ഹ്രസ്വചിത്ര മത്സരത്തിനുള്ള എൻട്രികൾ സെപ്റ്റംബർ 25നകം സമർപ്പിക്കണം. വനംവകുപ്പി​ൻെറ ഔദ്യോഗിക വെബ്‌സൈറ്റായ www.forest.kerala.gov.in ലാണ് എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ടത്. ക്വാറൻറീൻ കേന്ദ്രം: ഹോസ്​റ്റൽ ഏറ്റെടുത്തുകൽപറ്റ: സമ്പര്‍ക്കവിലക്ക് ലംഘിക്കുന്നവര്‍ക്ക് നിര്‍ബന്ധിത സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുന്നതിനായി ട്രൈബല്‍ വകുപ്പിന് കീഴിലുള്ള പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ബോയ്‌സ് ഹോസ്​റ്റല്‍ ഏറ്റെടുത്ത്​ ജില്ല കലക്ടർ ഉത്തരവിട്ടു. സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചുകൽപറ്റ: പൊതുവിദ്യാഭ്യാസ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഹയര്‍ സെക്കൻഡറി ലാബുകളുടെയും സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍, അമ്പലവയല്‍ ഗവ. വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂള്‍, മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍, മക്കിമല ഗവ. എല്‍.പി സ്‌കൂള്‍ എന്നിവക്കായി നിര്‍മിച്ച കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. മൂലങ്കാവ് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നൂല്‍പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സതീഷ്, ജില്ല പഞ്ചായത്ത് അംഗം അമല്‍ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ അനൂപ്, ഗ്രാമപഞ്ചായത്ത് മെംബര്‍ സണ്ണി തയ്യില്‍, ഡയറ്റ് പ്രിന്‍സിപ്പൽ ടി.കെ. അബ്ബാസ് അലി, പ്രിന്‍സിപ്പൽ മിനി സി. ഇയാക്കു തുടങ്ങിയവര്‍ പങ്കെടുത്തു. മക്കിമല ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എല്‍.സി. ജോയി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കമറുന്നീസ, പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ബി. അജിത് കുമാര്‍, പ്രധാനാധ്യാപകൻ ബോബി എസ്. റോബര്‍ട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. മേപ്പാടി ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നസീമ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമന രമേഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഓഡിനേറ്റര്‍ വില്‍സണ്‍ തോമസ്, സി.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.TUEWDL10മക്കിമല ഗവ. എല്‍.പി സ്‌കൂളില്‍ ഒ.ആര്‍. കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.