ചെതലയം ഫ്ലാറ്റ്​ ജലരേഖയായി; പകരം സംവിധാനം കണ്ടെത്തിയില്ല

ചെതലയം ഫ്ലാറ്റ്​ ജലരേഖയായി; പകരം സംവിധാനം കണ്ടെത്തിയില്ലപ്രതീക്ഷ കൈവിടാതെ ഗുണഭോക്താക്കൾസുൽത്താൻ ബത്തേരി: നഗരസഭയുടെ വലിയ വികസന പദ്ധതിയാകേണ്ടിയിരുന്ന ചെതലയം ഫ്ലാറ്റ്​ ജലരേഖയാകുമ്പോൾ പകരം സംവിധാനം ഇനിയും കണ്ടെത്തിയില്ല. പദ്ധതിയുടെ ഗുണം ലഭിക്കേണ്ട നിരവധി കുടുംബങ്ങൾ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്​ട്രീയ പാട്ടികളും മറ്റും വലിയ ചർച്ചയാക്കിയ വിഷയം ഇപ്പോൾ എല്ലാവരും മറന്ന അവസ്ഥയിലാണ്. സുൽത്താൻ ബത്തേരി-പുൽപള്ളി റോഡരികിൽ ചെതലയത്ത് നഗരസഭക്ക്​ റവന്യൂ വകുപ്പിൽനിന്ന്​ 50 സൻെറ് ഭൂമി പതിച്ച് കിട്ടിയിരുന്നു. ഈ സ്ഥലത്ത് വീടില്ലാത്തവർക്ക് ഫ്ലാറ്റ് പണിതുകൊടുക്കാനുള്ള ശ്രമങ്ങളാണ് എങ്ങും എത്താത്തത്. 115 കുടുംബങ്ങൾ തെരഞ്ഞെടുക്കപ്പെട്ടതിൽ 41 കുടുംബങ്ങൾ ആദ്യ ഘട്ടത്തിൽ ഫ്ലാറ്റിന് അർഹത നേടിയിരുന്നു. ലൈഫ് മിഷൻ അഞ്ചുകോടി പദ്ധതിക്കായി മാറ്റിവെച്ചിട്ടും ഫ്ലാറ്റ് കിട്ടാനുള്ള ഭാഗ്യം ഗുണഭോക്താക്കൾക്കുണ്ടായില്ല. ഫണ്ട് മറ്റിടങ്ങളിലേക്ക് മാറ്റിയതും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു.2017ലാണ് നഗരസഭക്ക് ഭൂമി കിട്ടുന്നത്. 2018ൽ ഭൂമി ഉൾപ്പെടുന്ന ഭാഗം കേസിൽപ്പെട്ടതോടെ നിർമാണത്തിന് തടസ്സം നേരിട്ടു. ഏതാനും ആളുകളുടെ അതിബുദ്ധിയാണ് എല്ലാറ്റിനും കുഴപ്പമായത്. ഇരുളത്തുനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ഏതാനും ആദിവാസികളെ ചെതലയത്ത് പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ നടന്നിരുന്നു. ഫ്ലാറ്റിനുള്ള ഭൂമിക്ക്​ സമീപത്തെ റവന്യൂ ഭൂമിയായിരുന്നു ഇതിനായി കണ്ടെത്തിയത്. ആദിവാസികളെ താമസിപ്പിക്കുന്നതിന് പകരം നാടി​ൻെറ വികസനത്തിന് ഉതകുന്ന രീതിയിലുള്ള സ്ഥാപനങ്ങൾ വരണമെന്നായിരുന്നു ജനകീയ സമിതിയുടെ ആവശ്യം. കാലിക്കറ്റ് സർവകലാശാല സ്​റ്റഡി സൻെറർ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ നേരത്തേ ചെതലയത്ത് സ്ഥാപിക്കപ്പെട്ടിരുന്നു. ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിക്കപ്പെട്ടതോടെ നഗരസഭയുടെ കണക്കുകൂട്ടലുകളും തെറ്റി. കഴിഞ്ഞ ഭരണസമിതിയുടെ അവസാന സമയത്ത് കേസ്​ പിൻവലിക്കപ്പെട്ടു. എന്നാൽ, അതിനു മുമ്പ് അനുവദിക്കപ്പെട്ട അഞ്ചു കോടി പൂതാടി പഞ്ചായത്ത് അവിടെ ഫ്ലാറ്റ് പണിയാനായി കൊണ്ടുപോയിരുന്നു. അതേസമയം, ചെതലയത്ത് കേസ്​ സാങ്കേതികമായി പിൻവലിക്കപ്പെട്ടിട്ടില്ലെന്നാണ് നഗരസഭ ചെയർമാൻ ടി.കെ. രമേഷ് പറയുന്നത്. അതിനാൽ പുതിയ ഫണ്ട് കണ്ടെത്തിയാലും ചെതലയത്ത് ഫ്ലാറ്റ് പണിയുക പ്രയാസമാണ്. നഗരസഭ പുതിയ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും നല്ല ഭൂമി തെരഞ്ഞെടുത്താൽ അവിടെ നിർമാണം നടത്തുമെന്നും ചെയർമാൻ വ്യക്തമാക്കി.വൈത്തിരി താലൂക്കാശുപത്രിയിലെ ആംബുലൻസുകൾ കട്ടപ്പുറത്ത്​വൈത്തിരി: വൈത്തിരി താലൂക്കാശുപത്രിയിൽ ആകെയുള്ള മൂന്നു ആംബുലൻസുകളും പ്രവർത്തനരഹിതം. രണ്ടു ആംബുലൻസുകൾ കട്ടപ്പുറത്തായിട്ടു വർഷങ്ങളായി. നാളിതുവരെ ഇതു നന്നാക്കാനുള്ള നീക്കമൊന്നുമുണ്ടായിട്ടില്ല. ഇവ നന്നാക്കിയെടുക്കണമെങ്കിൽ ഭാരിച്ച തുക വേണ്ടിവരും. മുൻ എം.എൽ.എ എം.വി. ശ്രേയാംസ്കുമാറി​ൻെറ ഫണ്ടുപയോഗിച്ച്​ വാങ്ങിയ ആംബുലൻസി​ൻെറ രേഖകളുടെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. ഇവ പുതുക്കാത്തതിനാൽ വാഹനം പുറത്തേക്കിറക്കാനാകുന്നില്ല. ഇതുമൂലം ആശുപ​്രതിയിലെത്തുന്ന സാധാരണക്കാരായ രോഗികൾ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കുകയാണ്. സി.എച്ച് സൻെററി​ൻെറയും സേവാഭാരതിയുടെയും ആംബുലൻസുകളാണ് താലൂക്കാശുപത്രിയിൽ യാത്രക്കുപയോഗിക്കുന്നത്. ഇപ്പോൾ സി.പി.എമ്മും ഒരു ആംബുലൻസ്​ പുറത്തിറക്കി. എന്നിട്ടും സർക്കാർ ആംബുലൻസുകൾ നോക്കുകുത്തിയായി ആശുപത്രി വളപ്പിൽ തുരുമ്പുപിടിച്ച്​ കിടക്കുകയാണ്.TUEWDL1വൈത്തിരി താലൂക്കാശുപത്രിയിലെ തകരാറിലായ ആംബുലൻസുകൾപനമരത്ത്​ ആയുർവേദ ആശുപത്രി സ്ഥാപിക്കണം -എ.ഐ.ടി.യു.സിപനമരം: പനമരം കേന്ദ്രീകരിച്ച് ആയുർവേദ ആശുപത്രി സ്ഥാപിക്കണമെന്നും കേന്ദ്ര സർക്കാറി​ൻെറ ജനദ്രോഹ നടപടികൾക്കെതിരെ ഈ മാസം 27നു നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാൻ തൊഴിലാളികൾ രംഗത്തിറങ്ങണമെന്നും എ.ഐ.ടി.യു.സി പനമരം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറ്​ കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പടയൻ ഇബ്രാഹിം അധ്യക്ഷതവഹിച്ചു. ഭാരവാഹികൾ: ഷാജി കൈപ്പാട്ടുകുന്ന് (പ്രസി.), ഖാദർകുട്ടി കാര്യാട്ട് (സെക്ര.), സിദ്ദീഖ് കല്ലായി, സാദിഖ് കോളിയിൽ (ജോ. സെക്ര.), എം. അബ്ബാസ്, എം. അംബിക (വൈസ്​ പ്രസി.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.