ആഘോഷം വീടകങ്ങളിൽ: കോവിഡ്​ ജാഗ്രതയിൽ ബലിപെരുന്നാൾ

ആഘോഷം വീടകങ്ങളിൽ: കോവിഡ്​ ജാഗ്രതയിൽ ബലിപെരുന്നാൾകൽപറ്റ: കോവിഡ്​ മഹാമാരിക്കാലത്ത്​ ത്യാഗ-സ്​നേഹ സ്​മരണകളുമായി വീണ്ടും ബലിപെരുന്നാൾ. പെരുന്നാൾ നമസ്​കാരത്തിനായി നിറഞ്ഞുകവിയുന്ന പള്ളികളും ഇൗദ്​ഗാഹുകളും ഇത്തവണയും വിശ്വാസികൾക്ക്​ വേദനിക്കുന്ന ​ഓർമമാത്രം. കഴിഞ്ഞ ബലിപെരുന്നാളും കോവിഡ്​ ജാഗ്രതിയിൽ വീടകങ്ങളിലാണ്​ വിശ്വാസികൾ ആഘോഷിച്ചത്​. രണ്ടു ​െചറിയ പെരുന്നാളും ഒരു ബലിപെരുന്നാളും ​അടച്ചിടൽ കാലത്ത്​ ആരവങ്ങളില്ലാതെ കടന്നുപോയി. പെരുന്നാളി​ൻെറ ​പ്രത്യേകതയായ ബന്ധു-സുഹൃദ്​ വീട്​ സന്ദർശനങ്ങൾക്ക്​ പകരം സമൂഹ മാധ്യമങ്ങളിലെ ആശംസകളും ​േ​ഫാണിലൂടെയും വിഡിയോ കാളിലൂടെയും ഒാൺലൈൻ മീറ്റിങ്ങുകളിലൂടെയും പരസ്​പരം വിശേഷങ്ങൾ പങ്കുവെച്ചും ആശ​ംസകൾ അറിയിച്ചുമാണ്​​ വിശ്വാസികൾ കഴിഞ്ഞ തവണയും ബലിപെ​രുന്നാൾ ആഘോഷിച്ചത്​. നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഇത്തവണയും അതിൽനിന്ന്​ മാറ്റമുണ്ടാവില്ല. ഇത്തവണ പള്ളികൾ തുറന്നുവെങ്കിലും കർശന നിയന്ത്രണം നിലവിലുണ്ട്​. പള്ളികളിൽ മിക്കയിടങ്ങളിലും പെരുന്നാൾ നമസ്​കാരമുണ്ട്​. സർക്കാർ നിയന്ത്രണം പാലിച്ച്​ 40 പേർക്ക്​ മാത്രമേ പ്രവേശത്തിന്​ അനുമതിയുള്ളൂ. ബലിയറുക്കൽ ചടങ്ങുകൾക്കും അധികൃതർ കോവിഡ്​ പ്രതിരോധ നിർദേശങ്ങൾ നൽകിയിട്ടുണ്ട്​. അതിനാൽ, നിർദേശങ്ങൾ അനുസരിച്ചുള്ള ബലികർമങ്ങൾക്കാണ്​ വിശ്വാസികൾ സന്നദ്ധമാവുക. ആസന്നമായ മൂന്നാംതരംഗത്തി​ൻെറ പശ്ചാത്തലത്തിൽ ആൾക്കൂട്ടം കോവിഡ്​ വ്യാപനത്തിനിടയാക്കുമെന്ന മുന്നറിയിപ്പാണ്​ ആരോഗ്യപ്രവർത്തകർ നൽകുന്നത്​. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗജീവിതത്തി​ൻെറ ഓർമ പുതുക്കുന്നതാണ്​ ബലിപെരുന്നാൾ. അതിനാൽ, കൂട്ടംചേരലുകൾ വെടിഞ്ഞ്​ നിയന്ത്രണങ്ങൾ പാലിച്ചുള്ള ആഘോഷം ബലിപെരുന്നാളി​ൻെറ സ​േന്ദശത്തോടെ ചേർന്നുനിൽക്കുന്നതുമാണ്​. photo: (ജനറൽ പേജിൽ കയറാത്ത കണ്ണൂരിലെയോ കോഴിക്കോ​ട്ടെയോ പടം വാർത്തയോടൊപ്പം നൽകുമല്ലോ...)കുടുംബശ്രീ വായ്പ വിതരണംമേപ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂനിറ്റുകൾക്കുള്ള വിവിധ ബാങ്ക് വായ്പകൾ, സബ്സിഡി തുക എന്നിവയുടെ ചെക്ക് വിതരണം അഡ്വ. ടി. സിദ്ദീഖ്​ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. പഞ്ചായത്ത് പ്രസിഡൻറ്​ ഓമന രമേശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ റംല ഹംസ, രാജു ഹെജമാടി എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ റഫീന സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സലിം പാഷ നന്ദിയും പറഞ്ഞു. വിവിധ ബാങ്കുകളുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.TUEWDL3മേപ്പാടി പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റുകൾക്കുള്ള വായ്പ, സബ്സിഡി ചെക്കുകളുടെ വിതരണോദ്​ഘാടനം അഡ്വ. ടി. സിദ്ദീഖ്​ എം.എൽ.എ നിർവഹിക്കുന്നുദലിത് ലീഗ് കലക്​ടറേറ്റ്​ ധർണകൽപറ്റ: എസ്.സി.പി, ടി.എസ്.പി ഫണ്ടുകൾ പൂർണമായും വിനിയോഗിക്കാത്ത സർക്കാർ നയം തിരുത്തുക, പട്ടിക വിഭാഗങ്ങൾക്കായ് നടപ്പാക്കുന്ന പദ്ധതികൾ കാലാനുസൃതമായി പരിഷ്​കരിക്കുക, കർത്തവ്യം നിർവഹിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ ദലിത് ലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സംഷാദ് മരക്കാർ ഉദ്​ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കേയംതോടി മുജീബ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ ആർ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസസമിതി അധ്യക്ഷൻ എം. ബഷീർ, പി. ബാലൻ, എം. സുനിൽകുമാർ, രവീന്ദ്രൻ നെല്ലിയമ്പം, പി.സി. അയ്യപ്പൻ, മുട്ടിൽ പഞ്ചായത്ത് അംഗങ്ങളായ കെ. രാജി, ബിന്ദു മോഹനൻ, കെ. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.TUEWDL4 ദലിത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധർണ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സംഷാദ് മരക്കാർ ഉദ്​ഘാടനം ചെയ്യുന്നുകൃഷിഭവനുകളില്‍ ഇ​േൻറണ്‍ഷിപ്പിന് അപേക്ഷിക്കാംകൽപറ്റ: വി.എച്ച്.എസ്.ഇ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍, വി.എച്ച്.എസ്.ഇ പാസായവര്‍, കൃഷി ബിരുദധാരികള്‍ എന്നിവര്‍ക്ക് കൃഷിഭവനുകളില്‍ ഇ​േൻറണ്‍ഷിപ്പിന് അപേക്ഷിക്കാം. ആറു​മാസമാണ്​ കാലയളവ്. തെരഞ്ഞെടുക്കുന്നവര്‍ക്ക് ​പ്രതിമാസം 1000 രൂപ ഇന്‍സൻെറീവ്​ നൽകും. പ്രായപരിധി 18-41. www.keralaagriculture.gov.in വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് ജൂലൈ 24നകം അതത് കൃഷിഭവനുകളിലോ ജില്ല കൃഷി ഓഫിസിലോ സമര്‍പ്പിക്കേണ്ടതാണെന്ന് അസി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.സ്ത്രീധന നിരോധനം: അപേക്ഷ ക്ഷണിച്ചുകൽപറ്റ: സ്ത്രീധന നിരോധന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള സംഘടനകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വനിത ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്ന സംഘടനകള്‍ സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടേണ്ടതും സ്ത്രീധന നിയമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സ്ത്രീധന ഓഫിസറെ സഹായിക്കുകയും വേണം. വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും കല്‍പറ്റ സിവില്‍ സ്​റ്റേഷനിലെ ജില്ല വനിത ശിശുവികസന ഓഫിസുമായി ബന്ധപ്പെടാം. അവസാന തീയതി ജൂലൈ 23. ഫോണ്‍: 04936 296362. ജോലി ഒഴിവ്​കൽപറ്റ: വനിത–ശിശു വികസന വകുപ്പിനു കീഴില്‍ കണിയാമ്പറ്റ പള്ളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നു. എട്ടാം ക്ലാസ്​ വിദ്യാഭ്യാസ യോഗ്യതയും കുട്ടികളുടെ സംരക്ഷണത്തില്‍ പ്രവൃത്തിപരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാക്കണം. ഫോണ്‍: 04936286900.അപേക്ഷ ക്ഷണിച്ചുകൽപറ്റ: പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സി​ൻെറ ഓണ്‍ലൈന്‍, ഓഫ്​ലൈന്‍, ഹൈബ്രിഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്​​. അപേക്ഷഫോമുകള്‍ ksg.keltron.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ആഗസ്​റ്റ്​ 10നകം ലഭിക്കണം. ഫോൺ: 6238840883, 8137969292.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.