ശൗചാലയമില്ല; വടുവഞ്ചാലിൽ എത്തുന്നവർ വലയുന്നു

ശൗചാലയമില്ല; വടുവഞ്ചാലിൽ എത്തുന്നവർ വലയുന്നുവടുവഞ്ചാൽ: ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ വടുവഞ്ചാൽ ടൗണിൽ പൊതു ശൗചാലയമില്ലാത്തത് യാത്രക്കാരെ വലക്കുന്നു. ബസ്​സ്​റ്റാൻഡിനുള്ളിലെ ഡി.ടി.പി.സിയുടെ കെട്ടിടത്തിലെ കംഫർട്ട് സ്​റ്റേഷനായിരുന്നു പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ജനങ്ങൾക്കുണ്ടായിരുന്ന ഏക ആശ്രയം. എന്നാൽ, അത് പൂർണമായും അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. ബസ്​സ്​റ്റാൻഡിലെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പഞ്ചായത്ത് ഓഫിസിൽ പോകേണ്ട ഗതികേടാണ്. അതുമല്ലെങ്കിൽ ഹോട്ടലുകളെ ആശ്രയിക്കണം. ലോക്ഡൗണായതിനാൽ ഒരുമാസത്തിലേറെയായി ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. പണം കൊടുത്താൽപോലും ടോയ്‌ലറ്റ് സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമല്ല. ഇതിന് അടിയന്തരമായി പരിഹാരണം കാണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. SUNWDL13മാസങ്ങളായി അടഞ്ഞുകിടക്കുന്ന വടുവഞ്ചാൽ ബസ്​സ്​റ്റാൻഡിലെ കംഫർട്ട് സ്​റ്റേഷൻ വയനാട് പാക്കേജ്: യൂത്ത് ലീഗ് പ്രതിഷേധ കാമ്പയിൻ കൽപറ്റ: ഏഴായിരം കോടിയുടെ വയനാട് പാക്കേജ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പിണറായി വിജയൻ ബജറ്റിൽ പദ്ധതിയോ തുകയോ വകയിരുത്താതെ വയനാടൻ ജനതയെ വഞ്ചിച്ചെന്നാരോപിച്ച് കൽപറ്റ നിയോജകമണ്ഡലം യൂത്ത് ലീഗ് ഇ-മെയിൽ പ്രതിഷേധ കാമ്പയിൻ സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ സി.കെ. അബ്​ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എച്ച്. ഫസൽ, വാർഡ് മെംബർ നൂർഷ ചേനോത്ത്, മണ്ഡലം ഭാരവാഹികളായ വി.പി.സി. ലുഖ്മാനുൽ ഹക്കീം, ഖാലിദ് ചെന്ദലോട്, ബഷീർ പഞ്ചാര, റഷീദ് ചെറുവനശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. തരിയോട് പഞ്ചായത്ത്തല ഉദ്ഘാടനം ജില്ല വൈസ് പ്രസിഡൻറ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. കൽപറ്റയിൽ മുസലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് റസാഖ് കൽപറ്റ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.പി. നവാസ്, എ.പി. മുസ്തഫ, കേയംതൊടി മുജീബ് തുടങ്ങിയവർ പങ്കെടുത്തു. SUNWDL14യൂത്ത് ലീഗ് ഇ-മെയിൽ പ്രതിഷേധ കാമ്പയിൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നുവ്യവസായ പാർക്ക് പ്രാവർത്തികമാക്കണംകൽപറ്റ: ജില്ലയിലെ ചെറുകിട വ്യവസായമേഖലയുടെ ഉന്നമനത്തിനായി വ്യവസായ പാർക്ക് പ്രാവർത്തികമാക്കണമെന്നും ക്ഷീരവ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി പാൽപൊടി നിർമാണ യൂനിറ്റ് ജില്ലയിൽ ആരംഭിക്കണമെന്നും സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വ്യവസായവകുപ്പ് ഡയറക്ടറുമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ജില്ല വ്യവസായകേന്ദ്രത്തിൽ സ്ഥിരം മാനേജറെ നിയമിക്കുക, ചെറുകിട വ്യവസായമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ജില്ലയിൽ ഒരു ഉന്നതാധികാര സമിതി ഓഫിസ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു. അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.ഡി. ജൈനൻ, സെക്രട്ടറി മാത്യു തോമസ്, വി. ഉമ്മർ, പി.ഡി. സുരേഷ് കുമാർ, ദീപു വാസു, മനോജ് എന്നിവർ പങ്കെടുത്തു. –––––––വെറ്ററിനറി സർവകലാശാല ദിനാഘോഷം ഇന്ന്––––––––––––വൈത്തിരി: കേരളം വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല സ്ഥാപിതദിനാഘോഷം ––––––––ഞായറാഴ്ച––––––––––––––––––––––– ഓൺലൈനിൽ സംഘടിപ്പിക്കും. രാവിലെ 11ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ മുഖ്യാതിഥിയാകും. ആഘോഷങ്ങളോടനുബന്ധിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരും തൊഴിലാളികളും സമാഹരിച്ച കോവിഡ് സഹായ ഫണ്ട് വൈസ് ചാൻസലർ പ്രഫ. ഡോ. എം.ആർ. ശശീന്ദ്രനാഥ് കൈമാറും.––––––––––––––––––––––––––––––––––––––––––––––––––––––

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.