കല്‍പറ്റ എം.എൽ.എ കെയറിന് തുടക്കം

കല്‍പറ്റ എം.എൽ.എ കെയറിന് തുടക്കംകല്‍പറ്റ: എം.എൽ.എ കെയർ പദ്ധതി മണ്ഡലംതല ഉദ്ഘാടനം കല്‍പറ്റ യൂത്ത് കെയര്‍ മുനിസിപ്പല്‍ ക്യാപ്റ്റന്‍ സുനീര്‍ ഇത്തിക്കലിന് യൂനിഫോം നല്‍കി അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിര്‍വഹിച്ചു. രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന യൂത്ത് കെയറുമായി സഹകരിച്ചാണ് കര്‍മസേനക്ക് രൂപംനല്‍കിയത്. മുഴുവന്‍ പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള കര്‍മസേനക്ക് രൂപംനല്‍കും. കോവിഡ് ദുരിതകാലത്തും തുടര്‍ന്നും മണ്ഡലത്തിലെ ജീവിതപ്രയാസങ്ങള്‍ നേരിടുന്ന സാധാരണക്കാരെയും പാവപ്പെട്ടവരെയും സഹായിക്കുക, സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്​ കര്‍മസേന രൂപവത്​കരിക്കുന്നത്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.പി. ആലി, കെ.പി.സി.സി സെക്രട്ടറി അഡ്വ. ടി.ജെ. ഐസക്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ സംഷാദ് മരക്കാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി സി. ജയപ്രസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ കെ.കെ. രാജേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി മഹേഷ്, പി.കെ. മുരളി, എസ്. മണി, പ്രേംനവാസ്, വാസു മുണ്ടേരി, ഷാഫി മാസ്​റ്റര്‍, ഡിറ്റോ ജോസ്, ഷബ്‌നാസ് തന്നാനി, ഹര്‍ഷല്‍ കോന്നാടന്‍, സുമേഷ്, പ്രതാപന്‍, ആൻറണി, രവി ചന്ദ്രന്‍, ഷാജി പി. ജയന്‍, റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.SUNWDL5എം.എൽ.എ കെയർ പദ്ധതി മണ്ഡലംതല ഉദ്ഘാടനം കല്‍പറ്റയിൽ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിര്‍വഹിക്കുന്നുഇന്ധന വിലവർധന; ബസുടമകളുടെ നിൽപ് സമരം സുൽത്താൻ ബത്തേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്​റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ​്​സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി ബസുടമകളുടെ നിൽപ് സമരം നടത്തി. ജില്ലയിലെ 300ഓളം ബസുടമകളും അവരുടെ കുടുംബങ്ങളും കഴിഞ്ഞ ദിവസം നടന്ന സമരത്തിൽ പങ്കാളികളായി. ജില്ല പ്രസിഡൻറ്​ പി.കെ. ഹരിദാസ് ഉദ്​ഘാടനം ചെയ്തു. സെക്രട്ടറി രഞ്ജിത്ത് റാം, ട്രഷറർ മുത്തലിബ്​ ബീരാൻകുട്ടി ഹാജി, സെൻട്രൽ കമ്മിറ്റി അംഗം രാജശേഖരൻ, കരീം, മാത്യൂസ്, ചാക്കോ, ശിവരാമൻ, വിശ്വനാഥൻ, സുരേന്ദ്രൻ, ബിനുരാജ്, ജോർജ്​ തോമസ്, കുര്യാക്കോസ്, ബ്രിജേഷ് കെ. തോമസ് എന്നിവർ നേതൃത്വം നൽകി. SUNWDL6ജില്ലയിലെ ബസുടമകളുടെ നിൽപ്​ സമരം ജില്ല പ്രസിഡൻറ്​ പി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നുആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം -എസ്​.കെ.എസ്​.എസ്​.എഫ്​ കൽപറ്റ: കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് എസ്​.കെ.എസ്​.എസ്​.എഫ്​ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മുന്നോട്ടുപോകുന്ന ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. ജില്ല ​പ്രസിഡൻറ്​ മുഹ്​യിദ്ദീൻകുട്ടി യമാനി അധ്യക്ഷത വഹിച്ചു. ശൗഖത്ത് അലി വെള്ളമുണ്ട, ശാഹിദ് ഫൈസി, അയ്യൂബ് മാസ്​റ്റർ, ലത്തീഫ് അഞ്ചുകുന്ന്, മുസ്തഫ, നൗഷീർ വാഫി, അബ്ബാസ് വാഫി, റശീദ് ദാരിമി വാളാട്, ശിഹാബ് വാഫി എന്നിവർ സംസാരിച്ചു. അബ്​ദുൽ ലത്തീഫ് വാഫി സ്വാഗതവും ശിഹാബ് റിപ്പൺ നന്ദിയും പറഞ്ഞു.ഇമ്പിച്ചിക്കോയ മുസ്​ലിയാർ അനുസ്​മരണംകമ്പളക്കാട്: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറും മുൻ സംസ്ഥാന ട്രഷററുമായിരുന്ന എം.എം. ഇമ്പിച്ചിക്കോയ മുസ്​ലിയാർ അനുസ്​മരണം തിങ്കളാഴ്​ച​ നടക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്​വി അനുസ്മരണ പ്രഭാഷണം നടത്തും. റേഞ്ച് വൈസ് പ്രസിഡൻറ്​ അബ്​ദുറഹിമാൻ ഫൈസി അധ്യക്ഷത വഹിക്കും.ലക്കിടിയിലെ കെട്ടിടത്തിന്​ അനുവദിച്ച കെ.എൽ.ആർ പരിശോധിക്കണമെന്ന് വൈത്തിരി: ദേശീയപാതയിൽ അറമല പാലത്തിനടുത്ത്​ കെട്ടിടം പണിതതി​ൻെറ കെ.എൽ.ആർ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ മാസം ഈ ഭാഗത്തു വീണ്ടും മണ്ണിട്ട് നികത്തുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. വൈത്തിരി താലൂക്കിൽനിന്ന്​ അനധികൃതമായി കെ.എൽ.ആർ നൽകിയ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ്​ ഈ കെട്ടിടത്തി​ൻെറ രേഖകൾകൂടി പരിശോധിക്കണമെന്ന ആവശ്യമുയരുന്നത്​. കെട്ടിടത്തി​ൻെറ പിറകുവശത്ത് തണ്ണീരൊഴുക്കിന് കുറുകെ കോൺക്രീറ്റ് ചെയ്ത്​ വലിയ തൂണുകൾ നിർമിച്ചത്​ നിയമവിരുദ്ധമായാണെന്ന് വാർഡംഗം ജ്യോതിഷ്കുമാർ പറഞ്ഞു. കുടിവെള്ള സ്രോതസ്സുകൾ തടയുന്ന പ്രവൃത്തികൾക്കു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. Photo മാത്രം..........SUNWDL3ലോക്​ഡൗൺ കർശനമാക്കിയതിനെ തുടർന്ന്​ ഞായറാഴ്​ച വിജനമായ വൈത്തിരി ടൗൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.