ലക്കിടി വളവിലെ മണ്ണെടുപ്പ്​ തടഞ്ഞു

ലക്കിടി വളവിലെ മണ്ണെടുപ്പ്​ തടഞ്ഞുവൈത്തിരി: മൂന്നു വർഷം മുമ്പ്​ മണ്ണിടിഞ്ഞ്​ അപകടാവസ്ഥയിലായ ലക്കിടി വളവിൽ​ വീണ്ടും മണ്ണെടുപ്പ്. മുമ്പ്​ മണ്ണിടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും വൻതോതിൽ ദേശീയപാത അധികൃതരുടെ ഒത്താശയോടെയും ചെലവിലും സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്ക് കൊണ്ടിടുന്നത് വാർഡ്​ അംഗത്തി​ൻെറ നേതൃത്വത്തിൽ തടഞ്ഞു. ഹിറ്റാച്ചി ഉപയോഗിച്ച് ഉയരത്തിൽനിന്ന്​ മണ്ണെടുത്തതിനെ തുടർന്ന് ഇപ്പോൾ മൺതിട്ട വലിയ തോതിൽ റോഡിലേക്ക് ഇടിഞ്ഞുവീഴാറായ നിലയിലാണ്. ദേശീയപാത പ്രവൃത്തിക്ക് കൊണ്ടുവന്ന ഹിറ്റാച്ചിയും ടിപ്പറുകളുമുപയോഗിച്ച്​ ലോഡുകണക്കിന്​ മണ്ണും കല്ലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്​ നിക്ഷേപിക്കുന്നതാണ് തടഞ്ഞത്​. വിവരമറിഞ്ഞ്​ പൊലീസും സ്ഥലത്തെത്തി. ദേശീയപാതയോരത്തെ വയൽത്തടം നികത്താനാണ് മണ്ണ് കൊണ്ടുപോയതെന്നാണ്​ ആരോപണം. ഏതാനും ലോഡ്​ മണ്ണ്​ ഇറക്കിയതോടെ നാട്ടുകാർ ഇടപെട്ട്​ തടയുകയായിരുന്നു. നാട്ടുകാർ പ്രതിഷേധിച്ചതോടെ പ്രവൃത്തി ദേശീയപാത ഉദ്യോഗസ്ഥർ ഇടപെട്ട്​ നിർത്തിവെച്ചു.SUNWDL4ലക്കിടി വളവിൽ മണ്ണിടിഞ്ഞഭാഗംനവീകരിച്ച റോഡ്​ തകർന്നുനെ​ന്മേനി: കഴിഞ്ഞമാസം നവീകരിച്ച മാടക്കര-കല്ലിൻകര റോഡ്​ തകരുന്നു. നാലര കിലോമീറ്റർ ഒരു കോടി രൂപ മുടക്കിയാണ്​ പൊതുമരാമത്ത് വകുപ്പ് ടാർ ചെയ്​തത്​. മൂന്നു കലുങ്കുകൾ നിർമിച്ചിടങ്ങളിലാണ് റോഡ് തകരുന്നത്. റോഡ് നിരപ്പിൽനിന്ന് ഒന്നര മീറ്ററോളം ഉയരത്തിൽ കലുങ്ക് നിർമിക്കുകയും ഉറച്ച റോഡിന് മീതെ മണ്ണിട്ട് ഉയർത്തി മീതെ ടാർ ചെയ്തതുമാണ് ഒരുമാസത്തിനിടയിൽ റോഡ് പൊളിയാൻ കാരണമായത്. പ്രവൃത്തി അശാസ്ത്രീയമാണെന്നും അപാകതയുണ്ടെന്നും റോഡ് പൊളിയാനിടവരുമെന്നും അന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. മഴ തുടങ്ങിയാൽ ഇതുവഴിയുള്ള ഗതാഗതം നിലക്കുന്ന അവസ്ഥയാണ്. 2007ൽ പി.എം.ജി.എസ്.വൈ പദ്ധതിയിൽ 1.93 കോടിയും 2015ൽ ജില്ല പഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷവും 2018ൽ കോൽക്കുഴിയിൽ കലുങ്ക് നിർമിക്കാൻ 10 ലക്ഷവും ഇപ്പോൾ ഒരു കോടിയും ചെലവഴിച്ച റോഡാണിത്. 10 ലക്ഷത്തി​ൻെറ കലുങ്ക് പൊളിച്ച് പുതിയത്​ നിർമിച്ച കോൽക്കുഴി ഭാഗത്താണ് റോഡ് തകർന്നത്. മാടക്കര തോടി​ൻെറ പാലം കാലപ്പഴക്കത്താൽ ജീർണിച്ചും അടിഭാഗം ദ്രവിച്ചും അപകടാവസ്ഥയിലാണ്. ബസ് സർവിസ് ആരംഭിക്കുമ്പോഴേക്കും തകർന്നഭാഗം നന്നാക്കാൻ നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. യോഗത്തിൽ കെ.സി.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.കെ. രാധാകൃഷ്ണൻ, ഷാജി ആലിങ്കൽ, ടി. ഗംഗാധരൻ, വി.എസ്. സദാശിവൻ, ടി.ബി. സന്ദീപ്​ എന്നിവർ സംസാരിച്ചു. SUNWDL1 മാടക്കര-കല്ലിൻകര റോഡ്​ തകർന്നനിലയിൽജില്ല വ്യവസായ പാർക്ക്​​ പ്രാവർത്തികമാക്കണംകൽപറ്റ: ജില്ലയിലെ ചെറുകിട വ്യവസായമേഖലയുടെ ഉന്നമനത്തിനായി വ്യവസായ പാർക്ക്​​ പ്രാവർത്തികമാക്കണമെന്നും ക്ഷീരവ്യവസായ മേഖലയെ സംരക്ഷിക്കുന്നതിന്​ പാൽപൊടി നിർമാണ യൂനിറ്റ് ജില്ലയിൽ ആരംഭിക്കണമെന്നും സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല വ്യവസായകേന്ദ്രം മുഖേന വ്യവസായവകുപ്പ് ഡയറക്ടറുമായി നടത്തിയ യോഗത്തിലാണ് കമ്മിറ്റി ഇക്കാര്യം ഉന്നയിച്ചത്.ജില്ല വ്യവസായകേന്ദ്രത്തിൽ സ്ഥിരം മാനേജറെ നിയമിക്കുക, ബാങ്കുകൾ, തദ്ദേശസ്ഥാപനങ്ങൾ, കെ.എസ്.ഇ.ബി, ലൈസൻസ് അതോറിറ്റികൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന്​ നേരിടുന്ന പ്രയാസങ്ങളും ഡയറക്ടറെ ധരിപ്പിച്ചതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ ടി.ഡി. ജൈനൻ, സെക്രട്ടറി മാത്യു തോമസ്, വി. ഉമ്മർ, പി.ഡി. സുരേഷ് കുമാർ, ദീപു, വാസു, മനോജ് എന്നിവർ പങ്കെടുത്തു. കൊയ്​ത്തുത്സവംകൽപറ്റ: കേരള ഗസറ്റഡ് ഓഫിസേഴ്സ്​ അസോസിയേഷൻ നേതൃത്വത്തിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മീനങ്ങാടി നെല്ലിക്കണ്ടം വയലിൽ കൃഷിചെയ്ത നെല്ല് വിളവെടുത്തു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗം ലത ശശി ഉദ്ഘാടനം ചെയ്​തു. വാർഡ്​ അംഗം സുനീഷ മധുസൂദനൻ അധ്യക്ഷത വഹിച്ചു. കെ.എസ്​.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജില്ല പ്രസിഡൻറ്​ എൻ. രാജൻ, എ.ഒ. ഗോപാലൻ, കെ.കെ. അബ്​ദുൽ സലാം ആസാദ് എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എ ജില്ല സെക്രട്ടറി എ.ടി. ഷൺമുഖൻ സ്വാഗതവും കെ. ഫൈസൽ നന്ദിയും പറഞ്ഞു.SUNWDL2മീനങ്ങാടി നെല്ലിക്കണ്ടം വയലിൽ നെൽകൃഷി വിളവെടുപ്പ് സുൽത്താൻ ബത്തേരി ബ്ലോക്ക്​​ പഞ്ചായത്തംഗം ലത ശശി ഉദ്ഘാടനം ചെയ്യുന്നുഇരട്ടക്കൊല: പ്രതികളെ പിടികൂടണംകൽപറ്റ: നെല്ലിയമ്പം ഇരട്ടക്കൊല കേസിലെ പ്രതികളെ പിടികൂടണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാർ ഒറ്റക്ക് താമസിക്കുന്ന വീടുകളിൽ പൊലീസി​ൻെറ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ കെ.വി. മാത്യു അധ്യക്ഷത വഹിച്ചു. എ.പി. വാസുദേവൻ, ടി.സി. പത്രോസ്, കെ. ശശിധരൻ, കെ. മോഹനാബായി, കെ.യു. ചാക്കോ, ജി.കെ. ഗിരിജ, മുരളീധരൻ കോട്ടത്തറ, ടി.വി. രാജൻ, മൂസ ഗുഡാലായി, സി.കെ. ജയറാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.