ആരവം നിലച്ച കളിക്കളങ്ങൾ

ആരവം നിലച്ച കളിക്കളങ്ങൾകോവിഡി​ൻെറ രണ്ടാംവരവിൽ ജില്ലയിലെ കളിക്കളങ്ങളെല്ലാം നിർജീവമാണ്. കളത്തിലിറങ്ങിയ കായിക താരങ്ങളെല്ലാം സുരക്ഷ കണക്കിലെടുത്ത് കരക്കുകയറി. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ടർഫുകൾ നിശ്ചലമായി. വ്യായാമത്തിനുള്ള അവസരങ്ങളും കുറഞ്ഞു. ജിംനേഷ്യത്തിൽ പോയിരുന്നവർക്ക് അത് മുടങ്ങിയതിനെ തുടർന്നുണ്ടായ സാഹചര്യം കടുത്ത ശാരീരിക, മാനസിക ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. ടർഫ് മൈതാനങ്ങൾ നാശത്തിലേക്ക്കൽപറ്റ: പകൽ വെളിച്ചത്തിനും വൈദ്യുതി വെട്ടത്തിനും കീഴിൽ കാൽപന്തുകളിയുടെ ആവേശവും ആരവവുമുയർന്ന ടർഫുകൾ കോവിഡ് രണ്ടാംതരംഗത്തിൽ മാസങ്ങളായി നിശ്ചലമാണ്. അടഞ്ഞു കിടക്കുന്നതിനാൽ പല ടർഫുകളും നാശത്തി​ൻെറ വക്കിലാണ്. കളി മുടങ്ങിയതോടെ ടർഫുകളുടെ പരിപാലനം താറുമാറായി. പലരും ഭൂമി പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തുമാണ് ടർഫ് നിർമിച്ചത്. 30 ലക്ഷം മുതൽ 50 ലക്ഷം രൂപവരെയാണ് ചെലവ്.വരുമാനം മുടങ്ങിയതോടെ ടർഫുകളുടെ പരിപാലനം ഉടമകൾക്ക് വലിയ ബാധ്യതയായി. പലയിടങ്ങളിലും മഴ കൊണ്ടും പ്രവർത്തിക്കാത്തതിനാലും ലൈറ്റ്-ഇലക്ട്രിക് സംവിധാനങ്ങളെല്ലാം തകരാറിലായി. അവധിക്കാലത്ത് പുലർച്ചവരെ ഈ കളിക്കളങ്ങൾ സജീവമായിരുന്നു. ഒന്നാം ലോക്ഡൗണിൽ മാസങ്ങളോളം അടഞ്ഞുകിടന്നിരുന്ന ടർഫുകൾ മേയ് അവസാനത്തോടെ തുറന്നെങ്കിലും മുമ്പുള്ളതുപോലെ ആളെത്തിയില്ല. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു വരുത്തിയതോടെ, പതിവ് ആവേശത്തിലേക്ക് പോകാനിരിക്കെയാണ് കോവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്നത്. സ്ഥലം പാട്ടത്തിനെടുത്തതിനാൽ അടഞ്ഞുകിടന്നാലും വാടക നൽകേണ്ട ഗതികേടിലാണ് ഉടമകളൾ. വമ്പൻ ലൈറ്റുകളടക്കമുള്ള സംവിധാനമുള്ളതിനാൽ വൈദ്യുതി നിരക്കും കൂടുതലാണ്. സംരക്ഷിത വലകളെല്ലാം തകർന്നു. വമ്പൻ ലാഭം തിരിച്ചറിഞ്ഞ പലരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടർഫുകൾ തുടങ്ങിയിരുന്നു. കൽപറ്റ, കമ്പളക്കാട്, അരപ്പറ്റ, ബത്തേരി, മാനന്തവാടി ഉൾപ്പെടെ ജില്ലയിൽ പത്ത് ടർഫ് മൈതാനങ്ങളാണുള്ളത്. SUNWDL15ടർഫ് മൈതാനംനിയന്ത്രണങ്ങളോടെ അനുമതി നൽകണം ടർഫ് മൈതാനം ബാങ്ക് വായ്പയെടുത്താണ് തുടങ്ങിയത്. അടച്ചുപൂട്ടൽ മൂലം സ്ഥല വാടക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ബിൽ തുടങ്ങിയ ചെലവുകൾ നൽകാൻ കഴിയാതെ പ്രയാസത്തിലാണ്. അടഞ്ഞുകിടക്കുന്നതിനാൽ ടർഫിലെ ലൈറ്റ്, ഇലക്ട്രിക് സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയാണ്. 15,000 രൂപ മുതൽ 30,000 രൂപ വരെയാണ് ടർഫുകളുടെ സ്ഥല വാടക. ലോക്ഡൗണിന് മുമ്പ് അവധി ദിവസങ്ങളിൽ എട്ട് മുതൽ 10 വരെ കളികൾ നടന്നിരുന്നു. കോവി‌ഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ വർഷം ടർഫുകൾ പ്രവർത്തിച്ചിരുന്നത്. മറ്റ് സ്ഥാപനങ്ങളെ പോലെയല്ല ടർഫുകൾ. രാത്രിയിലാണ് കൂടുതൽ കളികൾ നടക്കുക. ടർഫുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാൻ അനുമതി ലഭ്യമാക്കണം. SUNWDL16 HARSHALഹർഷൽ,​ കൽപറ്റ ടർഫ് ഉടമ തുരുമ്പെടുത്ത് ജിംനേഷ്യം ഉപകരണങ്ങൾപൊഴുതന: കോവിഡി ൻെറ രണ്ടാം വരവിൽ കടുത്ത പ്രതിസന്ധിയിലാണ് ജില്ലയിലെ ജിംനേഷ്യം ഉടമകൾ. പല ആരോഗ്യപ്രശ്നങ്ങളും വ്യായാമത്തിലൂടെ നിയന്ത്രിച്ചിരുന്നവർക്കും ലോക്ഡൗൺ വില്ലനായി. പ്രഭാതസവാരിക്ക് മാത്രമാണ് അനുമതിയുള്ളത്. പല ജിംനേഷ്യങ്ങളും കോവിഡിനെ തുടർന്ന് രണ്ടുമാസമായി അടഞ്ഞുകിടക്കുകയാണ്. ഉപയോഗിക്കാത്തതിനാൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങളും തുരുമ്പെടുത്തു തുടങ്ങി. ഉപജീവനമാർഗമായി തുടങ്ങിയ പലർക്കും വാടക, വൈദ്യുതി തുടങ്ങിയവ നൽകാൻ കഴിയുന്നില്ല. രണ്ട് ലോക്ഡൗണുകൾ കാരണം മേഖല വലിയ പ്രതിസന്ധിയിലാണെന്ന് വൈത്തിരി എക്സ​െലൻറ് ഫിറ്റ്നസ് സൻെറർ പരിശീലകൻ കാദർ കാരാട്ട് പറയുന്നു. ഇനിയും അടച്ചുപൂട്ടൽ ഭയന്ന് മറ്റു ജോലികളിലേക്ക് തിരിയേണ്ട അവസ്ഥയാണ് മേഖലയിലുള്ളവർ. കോവിഡ് കാലത്ത് ജില്ലയിൽ മാത്രം പ്രവർത്തിച്ചിരുന്ന നൂറോളം അംഗീകൃത ജിംനേഷ്യങ്ങളാണ് അടച്ചുപൂട്ടേണ്ടി വന്നത്. വ്യായാമം ഒട്ടും ഒഴിച്ചുകൂടാനാവാത്തവരിപ്പോൾ പുലർച്ച കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ റോഡുകളിലൂടെയുള്ള പ്രഭാതനടത്തം പുനരാരംഭിച്ചിട്ടുണ്ട്.പ്രതിസന്ധിയിൽ ജിംനേഷ്യങ്ങൾ അടച്ചതോടെ ശാസ്ത്രീയ കായികപരിശീലനം നടത്താൻ സാധിക്കാത്ത സ്ഥിതിയിലാണ് കായികതാരങ്ങൾ. ഹെൽത്ത് ക്ലബ് നടത്തിപ്പുകാർക്ക് സർക്കാർ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ വ്യായാമം ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്നും മേഖലയിലുള്ളവർ ആവശ്യപ്പെടുന്നു. SUNWDL17വൈത്തിരി എക്സ​െലൻറ് ഫിറ്റ്നസ് സൻെറർ SUNWDL18 KHADARകാദർ കാരട്ട്, ട്രെയിനർ, എക്സ​െലൻറ് ഫിറ്റിനസ് സൻെറർപ്രവേശനോത്സവം നാളെമേപ്പാടി: മേപ്പാടി മദ്​സറത്തുൽ ഇസ്​ലാമിയ പ്രവേശനോത്സവം ​ചൊവ്വാഴ്ച രാവിലെ എട്ടിന്​ ഓൺലൈനിൽ ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​ ടി.പി. യൂനസ്​ ഉദ്​ഘാടനം ചെയ്യും. എസ്​.കെ.എസ്​.എസ്​.എഫ്​ ട്രെൻഡ്​ ഫെ​േലായും കൽപറ്റ എച്ച്​.​െഎ.എം.യു.പി സ്​കൂൾ അധ്യാപകനുമായ കെ. അലി വയനാട്​, ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ്​ പി.കെ. ജമീല എന്നിവർ പങ്കെടുക്കും. ലോക്ഡൗൺ ലംഘനം; 34 കേസുകള്‍ കൽപറ്റ: ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ ജില്ലയില്‍ വിവിധ പൊലീസ് സ്​റ്റേഷനുകളിലായി 34 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. ശരിയായ വിധം മാസ്ക് ധരിക്കാത്തതിന് 64 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന് 47 പേർക്കെതിരെയും പിഴ ചുമത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.