കഴുതപ്പുലി ചത്തനിലയിൽ

കഴുതപ്പുലി ചത്തനിലയിൽ കഴുതപ്പുലി ചത്തനിലയിൽഗൂഡല്ലൂർ: മസിനഗുഡി റേഞ്ച് മാവനല്ല ആച്ചക്കര റോഡിലെ പാലത്തിന് സമീപത്തെ റോഡോരത്ത് കഴുതപ്പുലിയുടെ ജഡം കണ്ടെത്തി. സാമ്പിളുകൾ േശഖരിച്ച് ലാബ് പരിശോധനക്കയച്ചു. ഞായറാഴ്​ച രാവിലെ 10 ഓടെയാണ് എട്ടു വയസ്സ് മതിക്കുന്ന കഴുതപ്പുലിയുടെ ജഡം റോഡരികിലെ വീണുകിടക്കുന്ന മരത്തിനുമുകളിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ വനപാലകർ ജഡം ഞായറാഴ്​ച ഉച്ചയോടെ പോസ്​ റ്റ്​മോർട്ടം നടത്തി. വാഹനമിടിച്ചാണ് ചത്തതെന്ന് സ്ഥിരീകരിച്ചു. വനപാലകർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനം കണ്ടെത്താൻ വനപാലകരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.GDR PM: കഴുതപ്പുലിയുടെ ജഡം പോസ്​റ്റ്​മോർട്ടം നടത്തുന്നുഭക്ഷ്യ കിറ്റ്​ വിതരണംഗൂഡല്ലൂർ: ദേവർഷോലയിലെ വ്യാപരി സംഘവും പൊലീസും കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കുടംബങ്ങൾക്ക് ഭക്ഷ്യ വസ്​തുക്കളും പച്ചക്കറികളും വിതരണം ചെയ്​തു. എസ്.ഐമാരായ രാജാമണി,ബാബു, പഞ്ചായത്ത് ഓഫിസർ ഫിറോസ്, വ്യാപാരി സംഘം പ്രതിനിധികളും പങ്കെടുത്തു.GDR KIT:ദേവർഷോല പഞ്ചായത്തിലെ നിയന്ത്രിതമേഖലകളിൽ വിതരണത്തിനായി കൊണ്ടു പോവുന്ന കിറ്റുകൾവനിതാ പൊലീസുകാരോട് അപമര്യാദ കാട്ടിയ എ.ഡി.എസ്.പി സസ്പെൻഷനിൽഗൂഡല്ലൂർ: വനിതാ കോൺസ്​റ്റബിൾമാരോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ഓഫിസർ സസ്പെൻഷനിൽ . നീലഗിരി ജില്ലയിലെ പ്രൊവിഷൻ എൻഫോഴ്സ്മൻെറ് വിംഗിലെ അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ഓഫിസറായി ജോലി ചെയ്യുന്ന ചാർലസ് ആണ് കോയമ്പത്തൂർ ഡി. ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഡ്​ ചെയ്​തത്​. ഈറോഡ് ജില്ലയിൽ കുട്ടികളുടെ ക്രൂരത തടയൽ വിഭാഗം എസ്.പി ആയിരിക്കെ അവിടത്തെ വനിതാ കോൺസ്​റ്റബിൾമാരോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഒരു വനിതാ പൊലീസ് തമിഴ്​നാട് ചീഫ് സെക്രട്ടറിക്ക് അയച്ച പരാതിതുടർന്നാണ്​ നടപടി.കേസ് അന്വേഷണം പൂർത്തിയാകുന്നവരെ നീലഗിരി ജില്ലവിട്ട് മറ്റെവിടെയും പോകരുതെന്നും ഉത്തരവിട്ടു. അടുത്ത ഒരാഴ്​ച വരെ കടകളടച്ച് സഹകരിക്കണം -വ്യാപാരി സംഘംഗൂഡല്ലൂർ: ജൂൺ 21 വരെ ലോക്​ഡൗൺ നീട്ടിയ സാഹചര്യത്തിൽ നീലഗിരി ജില്ലയിൽ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്ത് അതുവരെ ഗൂഡല്ലൂർ, പന്തല്ലൂർ, മസിനഗുഡി ഭാഗങ്ങളിൽ കടകളടച്ച് എല്ലാവരും സഹകരിക്കണമെന്ന് അസോസിയേഷൻ സംയുക്ത സംഘം സെക്രട്ടറി അബ്​ദുൽറസാഖ് അഭ്യർഥിച്ചു.തിങ്കളാഴ്​ച രാവിലെ മുതൽ പലചരക്ക്, പഴം, പച്ചക്കറി, മത്സ്യം, മാംസം, വളം പോലുള്ള അത്യാവശ്യ കടകൾ മാത്രം രാവിലെ ആറു മുതൽ ഉച്ചക്ക് ഒന്നു വരെ തുറന്നു പ്രവർത്തിക്കാം. മറ്റുള്ള കടകൾ തുറക്കാതെ സഹകരിക്കാൻ വ്യാപാരി സംഘടനകളുടെ സംയുക്ത യോഗ തീരുമാനമെന്നും സെക്രട്ടറി വ്യക്തമാക്കി. സർക്കാറി​ൻെറ ഉത്തരവുകൾ പാലിക്കാൻ എല്ലാവരും തയാറാവണമെന്ന് സെക്രട്ടറി അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.