പാലുൽപാദനം: മാനന്തവാടി ബ്ലോക്ക് ക്ഷീരവികസന യൂനിറ്റ് സംസ്ഥാനത്ത് മൂന്നാമത്

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തി​ൻെറ ഘടക സ്ഥാപനമായ മാനന്തവാടി ബ്ലോക്ക് ക്ഷീര വികസന യൂനിറ്റ് പാലുൽപാദനത്തില്‍ സംസ്ഥാനത്ത് മൂന്നാമത്. കോവിഡ് പ്രതിസന്ധിക്കിടയിലും അധികം പാല്‍ ഉല്‍പാദിപ്പിച്ച് ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തതയിലേക്ക് മുന്നേറിയാണ് യൂനിറ്റ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. സംസ്ഥാനത്ത് 152 ബ്ലോക്ക് ക്ഷീര വികസന യൂനിറ്റുകളാണുള്ളത്. മാനന്തവാടി ബ്ലോക്കിലെ ക്ഷീരോൽപാദക സഹകരണ സംഘങ്ങള്‍ പ്രതിദിനം 78,000 ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. പ്രതിദിനം 21,000 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന മാനന്തവാടി ക്ഷീരോല്‍പാദക സംഘമാണ് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്ന ക്ഷീരസംഘം. സംരംഭകര്‍ കൂടിയതോടെ ക്ഷീര സംഘങ്ങളില്‍ പ്രതിദിനം 12,000 ലിറ്റര്‍ പാലി​ൻെറ വര്‍ധന ഉണ്ടായെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്​റ്റിന്‍ ബേബി പറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ക്ഷീര വികസന വകുപ്പ് പ്ലാന്‍ ഫണ്ട് മുഖേന 25 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കി. ഒരു പശു യൂനിറ്റ്, ഗോധാനം, രണ്ടു പശു യൂനിറ്റ്, അഞ്ച് പശു യൂനിറ്റ്, കിടാരി യൂനിറ്റ്, സമ്മിശ്ര ​െഡയറി യൂനിറ്റ്, തൊഴുത്തു നിര്‍മാണം, കറവയന്ത്രം, ബയോഗ്യാസ് പ്ലാൻറ്, തീറ്റപുല്‍കൃഷി പദ്ധതി എന്നിവയും ക്ഷീര സംഘങ്ങളുടെ ആധുനികവത്കരണം തുടങ്ങിയ പദ്ധതികളും നടപ്പാക്കി. ഇക്കാലയളവില്‍ ക്ഷീരസംഘങ്ങള്‍ വഴി 10,050 ചാക്ക് കാലിത്തീറ്റ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിട്ടുണ്ട്. ജില്ല പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെയും ബ്ലോക്കിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളുടെയും സംയുക്ത പദ്ധതിയായി ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വില സബ്‌സിഡിയായി യൂനിറ്റ് ഓഫിസ് മുഖേന 1.60 കോടി രൂപ പാല്‍ ഇന്‍സൻെറീവായി കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്​സ് പുരസ്‌കാരം സമ്മാനിച്ചു കൽപറ്റ: ഒരു മിനിറ്റില്‍ 68 രാജ്യങ്ങളുടെ പേരും തലസ്ഥാനവും നാല് മിനിറ്റില്‍ 196 രാജ്യങ്ങളുടെ പേരും തലസ്ഥാനവും പറഞ്ഞ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്​സില്‍ ഇടം നേടിയ ആറ് വയസ്സുകാരി അന്ന സന്തോഷ് പുരസ്‌കാരം ഏറ്റുവാങ്ങി. കോവിഡിനെ തുടര്‍ന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് അധികൃതര്‍ അയച്ച് നല്‍കിയ സര്‍ട്ടിഫിക്കറ്റും മെഡലും കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല അന്നക്ക് സമ്മാനിച്ചു. ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ഉഷ തമ്പി, രക്ഷിതാക്കളായ പുല്‍പള്ളി വേലിയമ്പം നടക്കുഴക്കല്‍ വീട്ടില്‍ സന്തോഷ് ജോസ്, ചിഞ്ചു സന്തോഷ് എന്നിവര്‍ പങ്കെടുത്തു. പുല്‍പള്ളി സൻെറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. THUWDL14 അന്ന സന്തോഷ് ജില്ല കലക്ടർ ഡോ. അദീല അബ്​ദുല്ലയിൽനിന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്​സ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു നിയന്ത്രിത മേഖല കൽപറ്റ: അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 3, 4, 5 വാര്‍ഡുകള്‍ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12ലെ കായപ്പുര കോളനി മൂടംകുനി കോളനി, വാര്‍ഡ് 14ലെ മണ്ണൂര്‍കുന്ന് കോളനി, വാര്‍ഡ് രണ്ടിലെ കുറിച്യാട് കോളനി എന്നീ പ്രദേശങ്ങളെ മൈക്രോ നിയന്ത്രിത മേഖലകളാക്കി. അതേസമയം അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 6, 7, 11, 19 വാര്‍ഡുകള്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 7, 10, 11, 13, 16, 17, 18, 19, 20, 21 വാര്‍ഡുകള്‍ എന്നിവയെ നിയന്ത്രിത മേഖലയിൽനിന്നു ഒഴിവാക്കി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12ലെ കരിങ്ങാരികാപ്പുക്കുന്ന് കോളനിയും വാര്‍ഡ് 17ലെ മുണ്ടിയോട്ടില്‍ കോളനിയും മൈക്രോ നിയന്ത്രിത മേഖലകളായി തുടരും. വൈദ്യുതി ലൈന്‍ ചാർജ്​ ചെയ്യും കൽപറ്റ: സുല്‍ത്താന്‍ ബത്തേരി വെസ്​റ്റ് ഇലക്ട്രിക്കല്‍ സെക്​ഷനു കീഴില്‍ പുതുതായി സ്ഥാപിച്ചിട്ടുള്ള ഉജ്വാല ഫാക്ടറി-കൊളഗപ്പാറ, കഴമ്പ്-വെള്ളച്ചാല്‍, മാടക്കര-മംഗലം, മാടക്കര-പാലാക്കുനി, മാടക്കര -അഞ്ചാം മയില്‍, മഞ്ഞക്കുന്ന്-കല്ലിങ്കര, ചുള്ളിയോട് അഞ്ചാം മയില്‍-കോട്ടയില്‍ എന്നീ 11 കെ.വി വൈദ്യുതി ലൈനുകളിലും അനുബന്ധ ഉപകരണങ്ങളിലും വെള്ളി മുതല്‍ വൈദ്യുതി പ്രവഹിക്കുന്നതാണെന്ന് അസി. എൻജിനീയര്‍ അറിയിച്ചു. ലൈനുമായോ അനുബന്ധ ഉപകരണങ്ങളുമായോ സമ്പര്‍ക്കത്തില്‍ വരുന്ന വിധത്തിലുള്ള ഒരു പ്രവൃത്തികളിലും ആളുകള്‍ ഏര്‍പ്പെടരുത്. വൈദ്യുതി മുടങ്ങും പനമരം: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ നീര്‍വാരം, ചന്ദനകൊല്ലി, കല്ലുവയല്‍, ദാസനക്കര, കൂടംമാടിപൊയില്‍, അമലാനഗര്‍, മൂലക്കര, ആനക്കുഴി, കീഞ്ഞുകടവ് എന്നീ ഭാഗങ്ങളില്‍ വെള്ളി രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പുല്‍പള്ളി: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ അതിരാറ്റുകുന്ന്, എല്ലകൊല്ലി, മണല്‍വയല്‍, അമ്പലപ്പടി, ഇരുളം, കല്ലോണിക്കുന്ന്, കോട്ടകൊല്ലി, ചേകാടി, ചെറിയാമല, വെളുകൊല്ലി, വെട്ടത്തൂര്‍, കുണ്ടുവാടി എന്നീ ഭാഗങ്ങളില്‍ വെള്ളി രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. ലോക്​ഡൗണ്‍: ഇന്ന് ടെക്​സ്​റ്റൈൽസ്, സ്​റ്റേഷനറി, ജ്വല്ലറി തുറക്കാം നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചു കൽപറ്റ: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവിറക്കി. വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്​റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വിപണനം ചെയ്യുന്ന കടകള്‍ക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം. വാഹന ഷോറൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടുവരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. ജൂണ്‍ 12, 13 തീയതികളില്‍ അനാവശ്യമായി ആരും വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. അവശ്യ സേവന വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍, മെഡിക്കല്‍ ആവശ്യത്തിനായി യാത്ര ചെയ്യുന്നവര്‍, ചരക്ക് വാഹനങ്ങള്‍, കോവിഡ് 19 പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം, യാത്രാരേഖകള്‍ കൈവശമുള്ള ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവരെ യാത്ര ചെയ്യാന്‍ അനുവദിക്കും. ഈ ദിവസങ്ങളില്‍ ഹോട്ടലുകള്‍, പഴം, പച്ചക്കറി വിപണന ശാലകള്‍, ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് വിപണന ശാലകള്‍, കള്ള് ഷാപ്പുകള്‍, മത്സ്യ-മാംസ വിപണന ശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങാന്‍ പാടില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ഹോം ഡെലിവറി നടത്താം . ജൂണ്‍ 14 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ വൈകീട്ട് 7.30 വരെ റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍/ പലചരക്ക് വിപണന ശാലകള്‍, ഹോട്ടല്‍, ബേക്കറി, പാല്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം, മൃഗങ്ങള്‍ക്കുള്ള തീറ്റവസ്തുക്കള്‍, വ്യവസായങ്ങള്‍ക്കുളള അസംസ്‌കൃത വസ്തുക്കള്‍, എന്നിവ വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും, കള്ള് ഷാപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ ശുചീകരണ, കാര്‍ഷിക, കെട്ടിടനിർമണ തൊഴിലാളികള്‍, സെറ്റ് എൻജിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് ജോലികള്‍ നിര്‍വഹിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ്/ സത്യവാങ്മൂലത്തി​ൻെറ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാവുന്നതാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍, വാക്സിനേഷന്‍ എന്നിവക്കുള്ള യാത്രയും ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അനുവദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.