ഓൺലൈൻ പഠനം: ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇൻറര്‍നെറ്റും ലഭ്യമാക്കണം

ഓൺലൈൻ പഠനം: ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇൻറര്‍നെറ്റും ലഭ്യമാക്കണംബാലാവകാശ കമീഷൻ, അധികൃതർക്ക് നിർദേശം നൽകി മേപ്പാടി: ഗ്രാമപഞ്ചായത്തിലെ ഗോവിന്ദന്‍പാറ പട്ടികവര്‍ഗ കോളനിയില്‍ വൈദ്യുതി, ഇൻറര്‍നെറ്റ് സൗകര്യങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്ന് കമീഷന്‍ അംഗങ്ങളായ കെ. നസീർ, ബബിത ബല്‍രാജ് എന്നിവര്‍ ബുധനാഴ്ച നേരിട്ട് കോളനിയിലെത്തി. കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വിലയിരുത്തിയ കമീഷന്‍, കോളനിവാസികളുടെ പരാതികള്‍ നേരില്‍കേട്ടു. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന കോളനിയില്‍ പണിയ വിഭാഗത്തില്‍പെട്ട 18 കുടുംബങ്ങളും കാട്ടുനായ്ക്ക വിഭാഗത്തില്‍ ആറ് കുടുംബങ്ങളും ഇവിടെയുണ്ട്. ആകെ 41 കുട്ടികളാണ് കോളനിയിലുള്ളത്. നിലവില്‍ മൻെറര്‍ ടീച്ചറുടെ സഹായത്തോടെ പ്രാദേശിക പഠന കേന്ദ്രത്തില്‍ എത്തിച്ചാണ് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം നടത്തുന്നത്. മാതാപിതാക്കൾ അപകടത്തിൽ മരണപ്പെട്ട് അനാഥരായ രണ്ട് കുട്ടികളെ സര്‍ക്കാറിൻെറ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് ശിപാര്‍ശ ചെയ്യുമെന്ന് കമീഷൻ അംഗങ്ങൾ അറിയിച്ചു. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അറിയിച്ചു. ജില്ല ചൈല്‍ഡ് പ്രൊട്ടക്​ഷന്‍ ഓഫിസര്‍ ടി.യു. സ്മിത, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കെ.സി. ചെറിയാന്‍, ട്രൈബല്‍ എക്സ്​റ്റന്‍ഷന്‍ ഓഫിസര്‍ ജംഷീദ് ചെമ്പന്‍തൊടിക, ട്രൈബല്‍ പ്രമോട്ടര്‍മാരായ പി.ഒ. അംബുജം, കെ.ജി. വിജിത, ലീഗല്‍ ചൈല്‍ഡ് പ്രബേഷന്‍ ഓഫിസര്‍, ഔട്ട്റീച്ച് വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ കമീഷനെ അനുഗമിച്ചു.WEDWDL12സംസ്ഥാന ബാലാവകാശ കമീഷൻ അംഗങ്ങൾ മേപ്പാടി ഗോവിന്ദന്‍പാറ കോളനിയിലെത്തിയപ്പോൾ സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണംകൽപറ്റ: കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സുൽത്താൻ ബത്തേരി കോഓപറേറ്റിവ് ബാങ്കിൽ ജൂൺ നാലുവരെ ജോലി ചെയ്തിരുന്ന വ്യക്തി പോസിറ്റിവാണ്. കൽപറ്റ മിൽമ ഡെയറിയിൽ ജൂൺ ഒന്നുവരെ ജോലി ചെയ്ത വ്യക്തി, മാനന്തവാടി കണിയാരം പെട്രോൾ പമ്പിൽ ജോലി ചെയ്ത വ്യക്തി, ചെമ്പ്ര എസ്​റ്റേറ്റിൽ ജൂൺ മൂന്നു വരെ ജോലി ചെയ്തിരുന്ന വ്യക്തി എന്നിവരും പോസിറ്റിവാണ്. കാക്കവയൽ മലക്കാട് കോളനി, തൃക്കൈപ്പറ്റ പനയി കോളനി, മാനന്തവാടി പാലമുറ്റം കോളനി, വാരടിമൂല കോളനി, കുറുക്കൻമൂല പയ്യമ്പള്ളി കോളനി, പുൽപള്ളി പഞ്ചായത്ത് വീരാടി, നൂൽപുഴ മൂടംകൊല്ലി കോളനി, തൊണ്ടർനാട് അകൽപ്പൂര കോളനി എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വൈദ്യുതി മുടങ്ങുംപനമരം: ഇലക്ട്രിക്കൽ സെക്​ഷനിലെ പരക്കുനി, പരിയാരം, കൃഷ്ണമൂല, പുഞ്ചവയൽ, അമ്മാനി, അഞണ്ണിക്കുന്ന്, ഓടക്കൊല്ലി, നീരട്ടാടി എന്നിവിടങ്ങളിൽ വ്യാഴാഴ്​ച രാവിലെ എട്ടു മുതൽ ആറു വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുംവെള്ളമുണ്ട: ഇലക്ട്രിക്കൽ സെക്​ഷനിലെ തരുവണ ടൗൺ, പരിയാരം മുക്ക്, കോക്കടവ് എന്നിവിടങ്ങളിൽ വ്യാഴാഴ്​ച രാവിലെ എട്ടു മുതൽ ആറുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ട്രെയിനര്‍ സീറ്റൊഴിവ്കൽപറ്റ: അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം മാനന്തവാടി കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിൻെറ വാരാന്ത്യ ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം നേടാനുള്ള അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. 186 മണിക്കൂറാണ് പരിശീലന ദൈര്‍ഘ്യം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.എസ്.ക്യു.എഫ് ലെവല്‍ ആറ്, എന്‍.സി.ഇ.വി.ടി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ജി.എസ്.ടി ഉള്‍പ്പെടെ 15946 രൂപയാണ് ഫീസ്. പ്രായപരിധിയില്ല. സ്‌കില്‍ ട്രെയിനിങ് മേഖലകളില്‍ പരിശീലകരാകാന്‍ ആഗ്രഹിക്കുന്നവര്‍ www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടത്തണം. ഫോണ്‍: 9495999638.ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കും -ടി. സിദ്ദീഖ് എം.എല്‍.എകല്‍പറ്റ: നെറ്റ്‌വര്‍ക്ക് ലഭ്യതയില്ലാത്തതിനാല്‍ ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനംമുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തര ഇടപെടലുമായി അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ. റിലയന്‍സ് ജിയോ ഇന്‍ഫോ കോം കേരള മേധാവി ജോണ്‍ മത്തായിയുമായി തിരുവനന്തപുരത്ത് അദ്ദേഹം ചർച്ച നടത്തി. കല്‍പറ്റ മണ്ഡലത്തിലെയും മറ്റിടങ്ങളിലെയും സിഗ്​നല്‍ ലഭ്യത ഇല്ലാത്തതും കുറഞ്ഞതുമായ സ്ഥലങ്ങളുടെ പട്ടിക അദ്ദേഹത്തിന് കൈമാറി. സുഗന്ധഗിരി, മുണ്ടക്കൈ, മൂപ്പൈനാട് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ടവറുകളും കേബിളുകളും സ്ഥാപിച്ച് ലാഭേച്ഛ നോക്കാതെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യം ഒരുക്കാമെന്ന് ജോൺ ഉറപ്പുനൽകിയതായി എം.എൽ.എ പറഞ്ഞു. ടവര്‍ നിര്‍മാണം, കേബിള്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ പ്രദേശങ്ങളില്‍ ആരംഭിക്കാമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.